പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
text_fieldsമുഹമ്മദ് ഫാരിഷ്
മലപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി ഗർഭം അലസിപ്പിച്ച് ഒളിവിൽ പോയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മങ്ങാട്ടുപുലം കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ് (29) ആണ് അറസ്റ്റിലായത്. പ്രതി സ്കൂളുകൾ കേന്ദ്രീകരിച്ച് ആഡംബര ബൈക്കുകളിൽ കറങ്ങി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
വിവാഹിതനും നാലര വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമായ പ്രതി അവിവാഹിതനാണെന്ന് പറഞ്ഞാണ് പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴിയും നിരവധി പെൺകുട്ടികളെ വലയിലാക്കിയതായും ക്രൂരമായ ബലാത്സംഗങ്ങളും ഗർഭം അലസിപ്പിക്കലും സാമ്പത്തിക തട്ടിപ്പുകളും നടത്തിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിഷ്ണു, സബ് ഇൻസ്പെക്ടർ എസ്.കെ. പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

