സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ
text_fieldsസുധീഷ്
ചങ്ങനാശ്ശേരി: സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം പുള്ളിപ്പാടം മുണ്ടൻപറമ്പിൽ വീട്ടിൽ (മലപ്പുറം ചാത്തല്ലൂർ ഭാഗത്ത് ഇപ്പോൾ താമസം) എം.പി. സുധീഷിനെയാണ് (24) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി സെൻട്രൽ ജങ്ഷനിൽ കടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ചെത്തിപ്പുഴ സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് ഇയാളെ എറണാകുളം ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു. എരുമേലി എസ്.ഐ രാജ്മോഹൻ, സി.പി.ഒമാരായ സ്റ്റാൻലി തോമസ്, നിയാസ്, വിഷ്ണുരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാളികാവ്, തേഞ്ഞിപ്പലം, മഞ്ചേരി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽകേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

