Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവ് കുത്തേറ്റ്...

യുവാവ് കുത്തേറ്റ് മരിച്ച സംഭവം: അന്വേഷണസംഘം പരിശോധന നടത്തി

text_fields
bookmark_border
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: അന്വേഷണസംഘം പരിശോധന നടത്തി
cancel

ച​ങ്ങ​രം​കു​ളം: കോ​ലി​ക്ക​ര​യി​ല്‍ പാ​വി​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ മു​നീ​ബ് (25) കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ലി​ക്ക​ര​യി​ല്‍ സ്വ​കാ​ര്യ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​ണ് ഒ​രു സം​ഘം മു​നീ​ബു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ര്‍പ്പെ​ട്ട​ത്. തു​ട​ര്‍ന്ന് ഇ​ദ്ദേ​ഹ​ത്തെ നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ ത​ന്നെ​യാ​ണ് ബൈ​ക്കി​ലി​രു​ത്തി മു​നീ​ബി​നെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മു​നീ​ബ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വം ന​ട​ന്ന​യു​ട​നെ സം​ഘം ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ളെ​കു​റി​ച്ച് പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

മ​ല​പ്പു​റ​ത്ത് നി​ന്ന് സ​യ​ൻ​റി​ഫി​ക്ക് വി​ഭാ​ഗ​ത്തി​ലെ ത്വ​യ്ബ, വി​ര​ല​ട​യാ​ള വി​ഭാ​ഗ​ത്തി​ലെ സ​തീ​ഷ് ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ഡോ​ഗ് സ്​​ക്വാ​ഡും സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി. സി.​ഐ എം.​കെ. സ​ജീ​വി​െൻറ നേ​തൃ​ത്വ​ത്തി​ല്‍, എ​സ്.​ഐ​മാ​രാ​യ വി​ജി​ത്ത്, ഹ​രി​ഹ​ര​സൂ​നു, വി​ജ​യ​കു​മാ​ര​ന്‍, ആ​േ​ൻ​റാ ഫ്രാ​ന്‍സി​സ്, എ.​എ​സ്ഐ സ​ജീ​വ് തു​ട​ങ്ങി​യ​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - Young man stabbed to death: Investigators investigate
Next Story