വിദേശത്ത് നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
text_fieldsകൊണ്ടോട്ടി: വിദേശത്ത് നിന്നെത്തിയ യുവാവിനെ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയതായി പരാതി.
തട്ടിക്കൊണ്ടുപോകലിന് സ്വർണക്കടത്തുമായി ബന്ധമുള്ളതായി സൂചനയുണ്ട്. കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെയാണ് കൊണ്ടോട്ടി- അരീക്കോട് റോഡിൽ കാളോത്ത് െവച്ച് തട്ടിക്കൊണ്ടുപോയത്.
വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ദുെബെയിൽനിന്ന് കരിപ്പൂരിലെത്തിയ യുവാവ് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നയച്ച കാറിലാണ് യാത്ര ചെയ്തിരുന്നത്.
മറ്റൊരുകാറിൽ പിന്തുടർന്ന സംഘം കാളോത്ത് െവച്ച് യുവാവ് സഞ്ചരിച്ച കാർ നിർത്താൻ ആവശ്യപ്പെട്ടു. പിന്നീട് കാറിന് മുന്നിൽ തങ്ങളുടെ കാർ നിർത്തിയ സംഘം റിയാസിനെ പുറത്തിറക്കി മർദിക്കുകയായിരുന്നു. ഇതുകണ്ട് നാട്ടുകാർ കൂടുന്നതിനിടെ മറ്റൊരു കാർ എത്തി യുവാവിനെ കയറ്റിക്കൊണ്ടുപോയി.
പത്തോളം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡ്രൈവറുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

