ചാലിയാറിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി
text_fieldsചാലിയാറിൽ പൊന്നേംപാടം കടവിൽ ഒഴുക്കിൽപെട്ട ജിഷ്ണുവിനായി തെരച്ചിൽ നടത്തുന്നു(ഇൻസൈറ്റിൽ കാണാതായ ജിഷ്ണു)
കാരാട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. പൊന്നേംപാടം മൂന്നാംതൊടി എടക്കോട്ട് ജിഷ്ണുവാണ് (22) ചൊവ്വാഴ്ച ചാലിയാറിൽ പൊന്നേംപാടം കടവിൽ ഒഴുക്കിൽപെട്ടത്. സുഹൃത്തുക്കളോടൊപ്പം കോൺക്രീറ്റ് ജോലിക്ക് കഴിഞ്ഞ് വൈകീട്ട് 5.30ഓടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മഴ പെയ്തതോടെ നല്ല ഒഴുക്കും തണുപ്പുമുണ്ട് വെള്ളത്തിന്. ആറുപേരാണ് കടവിലുണ്ടായിരുന്നത്.
സുഹൃത്തും ഒഴുക്കിൽപെട്ടെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരും മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സും രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. നവീനൻ-ബിന്ദു ദമ്പതികളുടെ മകനാണ്. സഹോദരൻ: ജിതിൻ.

