Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

34 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
34 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
cancel
Listen to this Article

തിരൂർ: ബൈക്കിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന 34 കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പൊന്മുണ്ടം ചെലവിൽ ദേശത്ത് രാജനാണ് (31) പിടിയിലായത്. ഒന്നാം തീയതി മദ്യവിൽപന ശാലകളുടെ അവധിദിനത്തിൽ അമിതലാഭം പ്രതീക്ഷിച്ച് വിൽപനക്കായി കൊണ്ടുവന്ന വിദേശമദ്യവുമായാണ് യുവാവിനെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ട് നടന്ന വാഹന പരിശോധനക്കിടയിലാണ് യുവാവ് എക്സൈസിന്റെ പിടിയിലായത്. മദ്യം കടത്തികൊണ്ടുവന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ എസ്. സുനിൽ കുമാർ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കണ്ണൻ, അരുൺരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർ കെ. സ്മിത, ഡ്രൈവർ എം. പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man arrested with 34 bottles of foreign liquor
Next Story