Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ 

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ 
cancel

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.പോക്സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കാരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാഷിം (22) നെയാണ് അറസ്റ്റ് ചെയ്തത്. 15 വയസുകാരിയോട്​ ഫോണിലൂടെ നഗ്ന ഫോട്ടോകള്‍ അയക്കാൻ നിർബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക്കുകയും ലൈംഗിക ബന്ധത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിലാണ് ഇരുപത്തിരണ്ടുകാരനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ എടക്കഴിയൂർ നിന്നു അറസ്റ്റ് ചെയ്തു പൊന്നാനി കോടതിയില്‍ ഹാജരാക്കി. മഞ്ചേരി സബ്ജയിലില്‍ റിമാൻറ്​ ചെയ്തു.പെരുമ്പടപ്പ് എസ്.ഐ സുരേഷ്, സി.പി.ഒമാരായ രഞ്ജിത്ത്,സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Young man arrested for raping minor girl
Next Story