'കോവിഡ് ദുരിതം പേറുന്നവർക്ക് പച്ചക്കറി വിതരണം നടത്തി യുവ കർഷകർ
text_fieldsഎസ്.വൈ.എസ് സാന്ത്വനം കുത്തുകല്ലിൽ വിളവെടുത്ത പച്ചക്കറി
പട്ടർനടക്കാവ്: കൈത്തക്കര കുത്തുകല്ല് സാന്ത്വനം കൂട്ടായ്മയിലെ യുവ കർഷകർ വിളവെടുത്ത പച്ചക്കറി മുഴുവനും പ്രദേശത്ത് കോവിഡ് മൂലം പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു.
കോവിഡ് കാലത്ത് വെട്ടൻ കുഞ്ഞി ബാവ ഹാജിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കറയോളം സ്ഥലത്ത് എസ്.വൈ.എസ് സാന്ത്വനം കുത്തുകല്ല് നടത്തിയതാണ് പച്ചക്കറി കൃഷി.
കൈത്തക്കര കുത്ത്കല്ല് സുന്നി ജുമാ മസ്ജിദ് മുദരിസ് സുബൈർ കാമിൽ സഖാഫി, സിദ്ദിഖ് പരപ്പാര, സൈനുദ്ദീൻ സൂർപ്പിൽ, മുസ്തഫ നാലകത്ത്, ഷാഫി പുളിക്കൽ, മുസ്തഫ തൊട്ടിയിൽ, കരീം പരപ്പാര, സെക്രട്ടറി വെട്ടൻ മമ്മി, പ്രസിഡൻറ് മൂസഹാജി എന്നിവർ നേതൃത്വം നൽകി.

