ആരോഗ്യസന്ദേശം പകർന്ന് യോഗ ദിനാചരണം
text_fieldsസാക്ഷരത മിഷനും ആയുർവേദ മെഡിക്കൽ അസോസിയേഷനും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണം ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അസ്‍ലു ഉദ്ഘാടനം ചെയ്യുന്നു
പെരിന്തൽമണ്ണ: സ്‌കൂളുകളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും ആരോഗ്യസന്ദേശം പകർന്ന് 12ാമത് അന്താരാഷ്ട്ര യോഗദിനാചരണം നടത്തി. മെക് സെവൻ പെരിന്തൽമണ്ണ ടൗൺ സെന്റർ യോഗദിനാചരണം നഗരസഭ ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി പെയർമാൻ നാലകത്ത് ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിശീലകൻ ഷംസുദ്ദീൻ പെരിന്തൽമണ്ണ യോഗാ ക്ലാസ് നിർവഹിച്ചു. ട്രെയിനർമാരായ മുജീബ്, ഹൈദർ, ആസിഫ്, അഷ്‌റഫ്, മുഹമ്മദ്, ഷിഹാബ് എന്നിവർ എന്നിവർ സംസാരിച്ചു. പൂപ്പലം: ഓർഫനേജ് എ.യു.പി സ്കൂളിൽ യോഗപരിശീലനവും ബോധവത്കരണവും സംഘടിപ്പിച്ചു. പരിശീലകരായ ഷക്കീർ ആലിക്കൽ, റാണി കെ. വടക്കേതിൽ, നമിത രാജ് ചോലയിൽ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ.കെ. മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ക്ലബ് കൺവീനർ അഫീഫ, കെ.ടി. രഹന എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണ: സരോജിനി മെമ്മോറിയൽ യു.പി സ്കൂളിൽ യോഗ പരിശീലനവും ബോധവത്കരണവും സംഘടിപ്പിച്ചു. പരിശീലകരായ ഷക്കീർ ആലിക്കൽ, റാണി കെ. വടക്കേതിൽ എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സിന്ധു പ്രകാശ് അധ്യക്ഷത വഹിച്ചു. ദീപ, രാജേഷ് പടിയത്ത് തുടങ്ങിയവർ സംസാരിച്ചു. പെരിന്തൽമണ്ണ: മർച്ചന്റ്സ് അസോ. വനിത വിഭാഗവും ആയുർവേദ മെഡിക്കൽ അസോസിയേഷനും ചേർന്ന് പെരിന്തൽമണ്ണ വ്യാപാരഭവനിൽ യോഗപരിശീലനം സംഘടിപ്പിച്ചു. ഡോ. ഹനീന ഹാരിസ് നേതൃത്വം നൽകി. യൂനിറ്റ് പ്രസിഡന്റ് ചമയം ബാപ്പു യോഗം ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡൻറ് ജമീല ഇസ്സുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ ഡാലിയ, ഡോ. നവാസ്, ഡോ. സജ്ന, വാര്യർദാസ്, കെ.പി. ഉമ്മർ, സുഹറ അബൂബക്കർ, സുരയ്യ ഷെരീഫ്, ജാസ്മിൻ, ഹസീന, കാജാമുഹിയുദ്ദീൻ, ഇബ്രാഹിം കാരയിൽ, മുനീറ, ആസ്യ കാവുങ്ങപറമ്പ് തുടങ്ങിയവർ സംസാരിച്ചു.
നിലമ്പൂർ: നിലമ്പൂർ അമൽ കോളജിൽ വിപുലമായ യോഗചരണവും പരിശീലനവും സംഘടിപ്പിച്ചു. അമൽ കോളജിലെ കായിക വിഭാഗവും നാഷനൽ സർവീസ് സ്കീമിന്‍റെയും നേതൃത്വത്തിൽ നടന്ന പരിപാടി എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. പി.സി. ഫിർദൗസിയ ഉദ്ഘാടനം ചെയ്തു. യോഗാസന പരിശീലനത്തിന് യോഗാചാര്യൻ വി. ദേവേന്ദ്രൻ നേതൃത്വം നൽകി. കായിക വിഭാഗം മേധാവി ഡോ. നാഫിഹ് ചെരപ്പുറത്ത്, എജുക്കേഷൻ വിഭാഗം മേധാവി കെ.സി. റിജിമോൾ, ബി.പി. ജിഷാദ് എന്നിവർ സംസാരിച്ചു. നിലമ്പൂർ: വീട്ടിക്കുത്ത് യോഗ ക്ലബിന്‍റെയും വീട്ടിക്കുത്ത് സാംസ്‌കാരിക നിലയത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. നഗരസഭ കൗൺസിലർ കെ. സ്വപ്ന ഉദ്ഘാടനം ചെയ്തു. കുടുംബശ്രി എ.ഡി.എസ് പ്രകാശിനി അധ്യക്ഷത വഹിച്ചു. ശബരീശൻ പൊറ്റെക്കാട്, സാംസ്‌കാരികനിലയം സെക്രട്ടറി പി. പ്രദീപ്, പി. രാജീവ്, സിസ്റ്റർ ഷീജ എന്നിവർ സംസാരിച്ചു. മലപ്പുറം: ജില്ല സാക്ഷരത മിഷനും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച സദ്ഗമയ-26 യോഗ പരിശീലനവും മാർഗനിർദേശ ക്ലാസും ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ പി.കെ. അസ്‍ലു ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ ജില്ല കമ്മിറ്റി പ്രസിഡന്റ് ഡോ. സയാന സലാം അധ്യക്ഷത വഹിച്ചു. എ.എം.എ.ഐ സ്‌റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം ഡോ. വി.ജി. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.കെ. ആരതി, ഇൻസ്ട്രക്ടർ അഹാസ് പത്മ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സദ്ഗമയ-26ന്റെ ലോഗോ പ്രകാശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

