മലപ്പുറം ജില്ല സാമൂഹിക നീതി ഓഫിസിൽ പുഴുശല്യം
text_fieldsമലപ്പുറം: സിവിൽ സ്റ്റേഷനിലെ ജില്ല സാമൂഹിക നീതി ഓഫിസിൽ പുഴുശല്യം. ഓണാവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ഓഫിസ് തുറന്നതോടെയാണ് പുഴു നിറഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. ഓഫിസിലെ ജീവനക്കാരുടെ ഇരിപ്പിടങ്ങളിലും ഫയലുകൾക്ക് മുകളിലുമെല്ലാം മൊത്തം പുഴുനിറഞ്ഞ നിലയിലായിരുന്നു. സെപ്റ്റംബർ 14 മുതൽ ഓണാവധി പ്രമാണിച്ച് നാല് ദിവസം ഓഫിസ് അടഞ്ഞ് കിടക്കുകയായിരുന്നു. രാവിലെ പുഴുവിനെ കണ്ടതോടെ ജീവനക്കാരുടെ ജോലി ഏറെനേരം തടസപ്പെട്ടു. 10 ജീവനക്കാരാണ് കുടുംബകോടതി കെട്ടിടത്തിന് സമീപമുള്ള ഓഫിസിൽ ജോലി ചെയ്യുന്നത്.
തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് പുഴുക്കളെ മാറ്റിയത്. ഏങ്കിലും പൂർണമായി മാറ്റാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഓഫിസിന് സമീപമുള്ള മരങ്ങളിൽ നിന്നോ, മേൽക്കൂരയിൽ നിന്നോ ആണ് പുഴുക്കളെത്തിയതെന്നാണ് ജീവനക്കാരുടെ ധാരണ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

