വേൾഡ് ഒളിമ്പിക് ഡേ: ഐഡിയൽ കാമ്പസിൽ സ്വിമ്മിങ്, ക്രോസ് കൺട്രി, അമ്പെയ്ത്ത് മത്സരങ്ങൾ
text_fieldsലോക ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇന്റർനാഷനൽ കാമ്പസിലെ വിദ്യാർഥികൾക്കായി
നടത്തിയ സ്വിമ്മിങ്
തവനൂർ: ലോക ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇന്റർനാഷനൽ കാമ്പസിലെ വിദ്യാർഥികൾക്ക് വേണ്ടി സ്വിമ്മിങ്, അമ്പെയ്ത്ത്, ക്രോസ് കൺട്രി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ഐഡിയൽ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിൽ ഒളിമ്പിക് ബോധവത്കരണ ക്വിസ് പ്രോഗ്രാം നടന്നു. കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് ഒളിമ്പിക്സ് സന്ദേശം നൽകി. സീനിയർ കോച്ച് ടോമി ചെറിയാൻ, ചീഫ് കോച്ച് നദീഷ് ചാക്കോ, തസ്നി ഷരീഫ്, കെ. അജിത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

