Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോകകപ്പ്: സൗഹൃദ...

ലോകകപ്പ്: സൗഹൃദ മത്സരങ്ങളുമായി മലപ്പുറം ജില്ല പഞ്ചായത്ത്

text_fields
bookmark_border
Malappuram District Panchayat Friendly match
cancel
camera_alt

ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ളി​നെ സ്വാ​ഗ​തം ചെ​യ്ത് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​പ്പ​ടി മൈ​താ​നി​യി​ൽ ന​ട​ത്തി​യ സൗ​ഹൃ​ദ മ​ത്സ​രം ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ക​ളി​യാ​ര​വ​ങ്ങ​ളു​മാ​യി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ർ​ത്തി​പ്പി​ടി​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ആ​വേ​ശ​മാ​യി. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി മൈ​താ​നി​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ. പ്രേം ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ടീ​മും മ​ല​പ്പു​റം പ്ര​സ് ക്ല​ബും ഏ​റ്റു​മു​ട്ടി.

മ​ത്സ​രം 1-1ൽ ​ക​ലാ​ശി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തി​നാ​യി ത​റ​യി​ൽ ന​സീ​റും പ്ര​സ് ക്ല​ബി​നാ​യി ഷ​ഹ​ബാ​സ് വെ​ള്ളി​ല​യും ഗോ​ൾ നേ​ടി. ജി​ല്ല പൊ​ലീ​സ് വെ​റ്റ​റ​ൻ ടീ​മും മ​ല​പ്പു​റം വെ​റ്റ​റ​ൻ​സും ത​മ്മി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അ​ധ്യ​ക്ഷ എം.​കെ. റ​ഫീ​ഖ, ഉ​പാ​ധ്യ​ക്ഷ​ൻ ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സ​റീ​ന ഹ​സീ​ബ്, അം​ഗ​ങ്ങ​ളാ​യ പി.​കെ.​സി അ​ബ്ദു​റ​ഹ്മാ​ൻ, ഫൈ​സ​ൽ എ​ട​ശ്ശേ​രി, കെ.​ടി. അ​ഷ്‌​റ​ഫ്‌, വി.​കെ.​എം. ഷാ​ഫി, ടി.​പി.​എം. ബ​ഷീ​ർ, ടി.​പി. ഹാ​രി​സ് എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.

ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ന​ട​ത്തു​ന്ന ജ​ന​കീ​യ മ​ത്സ​ര​മാ​യ ഷൂ​ട്ടൗ​ട്ട് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30ന് ​ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupMalappuram District Panchayat
News Summary - World Cup: Malappuram District Panchayat with friendly matches
Next Story