Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക​ുട​ുംബാരോഗ്യ...

ക​ുട​ുംബാരോഗ്യ കേന്ദ്രത്തിന്​ ലോകോത്തര നിലവാരം; വഴികാട്ടി വാഴക്കാട്

text_fields
bookmark_border
ക​ുട​ുംബാരോഗ്യ കേന്ദ്രത്തിന്​ ലോകോത്തര നിലവാരം; വഴികാട്ടി വാഴക്കാട്
cancel


വാ​ഴ​ക്കാ​ട്: 2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വാ​ഴ​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ മു​ഖം. പ്ര​ള​യ​ജ​ല​ത്തി​ൽ മു​ങ്ങി പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യാ​ണ് വി.​പി.​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ 10 കോ​ടി ​െച​ല​വി​ൽ പു​ന​ർ​നി​ർ​മി​ച്ച​ത്. അ​ത്യാ​ധു​നി​ക സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

അ​ത്യാ​ധു​നി​ക ല​ബോ​റ​ട്ട​റി​യും ഇ​മേ​ജി​ങ്​ വി​ഭാ​ഗ​വു​മ​ട​ക്കം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ളു​ള്ള 10 നി​രീ​ക്ഷ​ണ കി​ട​ക്ക​ക​ളും ഓ​ക്സി​ജ​ൻ സാ​ച്ചു​റേ​ഷ​ൻ കു​റ​വു​ള്ള രോ​ഗി​ക​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന സ്​​റ്റെ​ബി​ലൈ​സേ​ഷ​ൻ യൂ​നി​റ്റും പ്ര​വ​ർ​ത്ത​ന സ​ജ്ജം. പ്ര​തി​വ​ർ​ഷം ര​ണ്ടു​ല​ക്ഷം പേ​ർ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​കും.

മ​ദ്രാ​സ് ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യാ​ണ്​ (ഐ.​ഐ.​ടി) കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​െൻറ ഘ​ട​ന വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ സ്കൂ​ൾ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് പ്ലാ​നി​ങ്ങി​ലെ ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​ക​ൽ​പ​ന ത​യാ​റാ​ക്കി. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ കേ​ടു​പാ​ടു​ക​ൾ പ​റ്റാ​തി​രി​ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്ന് ക​ണ്ടെ​ത്തി​യ ഗ്ലാ​സ് ഫൈ​ബ​ർ റീ​ഇ​ൻ‌​ഫോ​ഴ്‌​സ്ഡ് ജി​പ്‌​സം (ജി‌.​എ​ഫ്‌.​ആ​ർ.‌​ജി) പാ​ന​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണ്​ നി​ർ​മാ​ണം. ഡെൻറ​ൽ ക്ലി​നി​ക്, ജിം, ​ഡ​യ​റ്റ് ക്ലാ​സു​ക​ൾ തു​ട​ങ്ങി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

15,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​മ​ർ​ജ​ൻ​സി റൂം, ​മി​നി ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​ൽ​ട്ടി​ങ്​ മു​റി​ക​ൾ, ന​ഴ്‌​സി​ങ്​ സ്​​റ്റേ​ഷ​ൻ,

മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ, വാ​ക്‌​സി​ൻ സ്​​റ്റോ​ർ, സാ​മ്പ്​​ൾ ക​ല​ക്​​ഷ​ൻ സെൻറ​ർ, വി​ഷ​ൻ ആ​ൻ​ഡ് ഡെൻറ​ൽ ക്ലി​നി​ക്, അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കു​മു​ള്ള പ്ര​ത്യേ​ക മേ​ഖ​ല​ക​ൾ എ​ന്നി​വ​യു​ണ്ട്. ആ​ധു​നി​ക കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സു​ക​ളു​മാ​ണ് ര​ണ്ടാം നി​ല​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള ക​ളി​സ്ഥ​ല​മാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക സ​വി​ശേ​ഷ​ത. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ​തി​നാ​ൽ ലി​ഫ്റ്റ്, റാ​മ്പ് സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യം.

സ്വ​പ്​​ന​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്ജ​ന​കീ​യ കൂ​ട്ടാ​യ്മ

പശ്ചിമേഷ്യയിലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ​സേ​വ​ന ദാ​താ​ക്ക​ളി​ലൊ​ന്നാ​യ വി.​പി.​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ വാ​ഴ​ക്കാ​ട് എ​ഫ്.​എ​ച്ച്.​സി പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​പ്പോ​ൾ പ​ല ത​ല​ങ്ങ​ളി​ലാ​യി പ​ങ്കാ​ളി​ക​ളാ​യ​ത് സാ​ധാ​ര​ണ​ക്കാ​ർ മു​ത​ൽ വി​ദ​ഗ്​​ധ​ർ വ​രെ​യു​ള്ള​വ​രു​ടെ വ​ൻ നി​ര. കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി (സി.​എ​സ്.​ആ​ർ) പ​ദ്ധ​തി​യെ​ന്ന​തി​നേ​ക്കാ​ളു​പ​രി ജ​ന​കീ​യ കൂ​ട്ടാ​യ്‌​മ​യു​ടെ വി​ജ​യ​മാ​യി പ​ദ്ധ​തി മാ​റാ​ൻ കാ​ര​ണ​വും ഇ​തു​ത​ന്നെ. പു​ന​ർ‌​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ‌ തു​ട​ക്കം മു​ത​ൽ‌ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം സ​ജീ​വ​മാ​യി​രു​ന്നു. കൂ​ട്ടാ​യ്​​മ​യി​ലൂ​ടെ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു വി.​പി.​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ മു​ന്നോ​ട്ടു​െ​വ​ച്ച ആ​ശ​യം. 2019 ഫെ​ബ്രു​വ​രി 18ന്​ ​അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റും ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലും ചേ​ർ​ന്നാ​ണ്​ പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ട​ത്.

മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

വാ​ഴ​ക്കാ​ട്: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ശ​നി​യാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

പ​ത്തു​കോ​ടി രൂ​പ ​െച​ല​വി​ൽ ഡോ. ​ഷം​സീ​ർ വ​യ​ലി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള വി.​പി.​എ​സ് ഹെ​ൽ​ത്ത് ഗ്രൂ​പ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന വാ​ഴ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​െൻറ ഉ​ദ്ഘാ​ട​ന​മാ​ണ്​ മു​ഖ്യ​മ​ന്ത്രി ഉ​ച്ച​ക്ക്​ 12ന്​ ​ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക.

ച​ട​ങ്ങി​ൽ ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്, ത​ദ്ദേ​ശ​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ, കാ​യി​ക​മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സ​ക്കീ​ന എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. എം.​പി​മാ​രാ​യ എ​ള​മ​രം ക​രീം, അ​ബ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി എ​ന്നി​വ​ർ ഓ​ൺ​ലൈ​നാ​യാ​ണ് പ​ങ്കെ​ടു​ക്കു​ക.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ ലാ​ബ്, ദ​ന്ത ചി​കി​ത്സ യൂ​നി​റ്റ്, പ്രോ​ജ​ക്ട് സം​വി​ധാ​ന സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള മി​നി ഓ​ഡി​റ്റോ​റി​യം, ലി​ഫ്റ്റ് സൗ​ക​ര്യം, ഡി.​എം.​ഒ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​രീ​ക്ഷി​ക്കാ​ൻ സാ​ധ്യ​മാ​യ സി.​സി.​ടി.​വി സൗ​ക​ര്യം, ഉ​യ​ർ​ന്ന സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഫാ​ർ​മ​സി എ​ന്നി​വ ഉ​ണ്ടാ​വു​മെ​ന്ന് വി.​പി.​എ​സ്. മെ​ഡി​ക്ക​ൽ ഹെ​ൽ​ത്ത് മേ​ധാ​വി ഹാ​ഫി​ഷ് അ​റി​യി​ച്ചു. ഐ.​സി.​യു സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ൻ​സും വി.​പി.​എ​സ് ഹെ​ൽ​ത്ത് ഗ്രൂ​പ് ന​ൽ​കു​ന്നു​ണ്ട്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ്​ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഇ​നി നാ​ടി​ന്​ ആ​ശ്വാ​സ​മേ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family Health Center
News Summary - World-class family health center; Guide Vazhakkad
Next Story