
മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിനു മുന്നിൽ വിമൻ ജസ്റ്റിസ് പ്രതിഷേധം
text_fieldsമലപ്പുറം: സി.പി.എം മലപ്പുറം നഗരസഭാംഗവും അധ്യാപകനുമായ ശശികുമാർ വിദ്യാർഥിനികളെ 30 വർഷത്തോളം പീഡനങ്ങൾക്കിരയാക്കുകയും പരാതി നൽകുമ്പോൾ അത് മൂടിവെക്കുകയും ചെയ്ത സെന്റ് ജമ്മാസ് സ്കൂൾ അധികൃതർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രതിഷേധ പ്രകടനം നടത്തി.
ശശികുമാറിനെ പോലുള്ള പീഡന വീരർക്ക് ഒത്താശ ചെയ്യുകയും ഇരകളെ കുറ്റവാളികളാക്കുകയും ചെയ്യുന്ന നിലവിലെ വ്യവസ്ഥ മാറണമെന്നും കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി റജീന വളഞ്ചേരി പറഞ്ഞു.
മാസ് കോളജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് റജീന വളാഞ്ചേരി, സാജിദ പൂക്കോട്ടൂർ, സാബിറ, ഖദീജ കൊളത്തൂർ, മാജിദ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
