Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസു​മ​ന​സ്സു​ക​ൾ...

സു​മ​ന​സ്സു​ക​ൾ തു​ണ​ച്ചാ​ൽ ഷീ​ജ​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ​യെ​ത്താം

text_fields
bookmark_border
sheeja
cancel
camera_alt

ഷീജ

കാ​രാ​ട്: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ വീ​ട്ട​മ്മ ശ​സ്ത്ര​ക്രി​യ​ക്കാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. കാ​രാ​ട് താ​ന്നി​ക്കോ​ട്ട്പാ​ടം ചെ​റു​ക​ണ്ണാ​മ്പു​റ​ത്ത് ഷീ​ജ​യാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ പ​ത്ത്​ വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലു​ള്ള ഇ​വ​ർ ഡ​യാ​ലി​സി​സി​ലൂ​ടെ​യാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഷീ​ജ​ക്ക് വൃ​ക്ക ന​ൽ​കാ​ൻ സ​ഹോ​ദ​രി ത​യാ​റാ​ണെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ ചി​കി​ത്സ​ക്കും 20 ല​ക്ഷ​ത്തോ​ളം രൂ​പ​യെ​ങ്കി​ലും വേ​ണം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വി​ന്​ ഈ ​തു​ക സ്വ​രൂ​പി​ക്കു​ക​യെ​ന്ന​ത്​ വി​ദൂ​ര സ്വ​പ്​​ന​മാ​ണ്. ഷീ​ജ​യു​ടെ ചി​കി​ത്സ​ക്കാ​യി നാ​ട്ടു​കാ​ർ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പി.​കെ. സു​ധ (ചെ​യ​ർ പേ​ഴ്സ​ൺ) പി.​പി. മോ​ഹ​ന​ൻ (ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് അ​ഴി​ഞ്ഞി​ലം ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ 40154101074729 IFSC. KLGB0040154.

Show Full Article
TAGS:medical help kidney patient 
News Summary - With the help of good intentions, Sheeja can return to life
Next Story