Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇസ്‌ലാം സ്ത്രീകളുടെ...

ഇസ്‌ലാം സ്ത്രീകളുടെ അവകാശങ്ങൾ അനുവദിച്ച മതം: വിസ്‌ഡം പ്രബോധക സംഗമം

text_fields
bookmark_border
ഇസ്‌ലാം സ്ത്രീകളുടെ അവകാശങ്ങൾ അനുവദിച്ച മതം: വിസ്‌ഡം പ്രബോധക സംഗമം
cancel
camera_alt

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭ ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ സംഘടിപ്പിച്ച പ്രബോധക സംഗമത്തിൽ ടി.പി അഷ്റഫലി എം എൽ എ മുഖ്യപ്രഭാഷണം നടത്തുന്നു.

കരിപ്പൂർ:വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ എല്ലാ മേഖലയിലും സ്ത്രീകളുടെ അവകാശങ്ങൾ വകവെച്ച് നൽകിയ മതമാണ് ഇസ്‌ലാമെന്ന് വിസ്‌ഡം പണ്ഡിത സഭയയായ ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ സംഘടിപ്പിച്ച പ്രബോധക സംഗമം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിനെ ചിലർ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി ദുർവ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്തതിന്‍റെ പരിണിതിയാണ് ഇന്ന് സമൂഹം അനുഭവിക്കുന്നതെന്നും ഇസ്ലാമിക പ്രമാണങ്ങളിലേക്ക് തിരിച്ചു നടക്കലാണ് പരിഹാരംമെന്നും സംഗമത്തിൽ പറഞ്ഞു.

"സ്ത്രീകൾക്ക് ഇസ്ലാം നൽകിയ നിയന്ത്രണങ്ങൾ എക്കാലത്തും പ്രസക്തമാണ് അവളുടെ ശരീരത്തെയും കേവലം ഉപഭോഗ വസ്തുവായി ആസ്വദിക്കാനാണ് എന്നും ചൂഷക പുരുഷാധിപത്യ വ്യവസ്ഥ ശ്രമിച്ചിട്ടുള്ളതെന്നും അതിനെതിരെ സ്ത്രീകൾ വൈജ്ഞാനികമായി ശാക്തീരിക്കപ്പെടണം. സ്ത്രീയെ വിപണിമൂല്യമുള്ള ചരക്കാക്കി മാറ്റുന്നതിനെതിരെ നിലകൊള്ളാൻ സ്ത്രീകൾ മുന്നോട്ടുവരണം. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കുള്ള അടിസ്ഥാന കാരണം ഇസ്‌ലാമിക നിയമങ്ങളിൽ നിന്നുള്ള വ്യതിചലനമാണ്" സംഗമം അഭിപ്രായപ്പെട്ടു.

കരിപ്പൂർ ഹജ്ജ് ഹൗസിൽ രണ്ട് ദിവസമായി സംഘടിപ്പിക്കുന്ന വിസ്‌ഡം പ്രബോധക സംഗമം ജാമിഅഃ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ ഡയറക്ടർ ഫൈസൽ മൗലവി പുതുപറമ്പ് ഉൽഘാടനം ചെയ്തു. ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ ചെയർമാൻ സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. ടി പി അഷ്റഫലി എം എൽ എ മുഖ്യാഥിതിയായി സംസാരിച്ചു. ഹംസ മദീനി, സ്വാദിഖ് മദീനി, ശബീബ് സ്വലാഹി,സി മുഹമ്മദ് അജ്മൽ, അബൂബക്കർ സലഫി, ഹാരിസ് ബിനു സലിം , കെ താജുദീൻ സ്വലാഹി, എന്നിവർ വിവിധ വിഷയങ്ങളിലെ സെഷനുകൾക്ക് നേതൃത്വം നൽകി. ഇന്ന് സമാപിക്കുന്ന പ്രബോധക സംഗമത്തിൽ ടി.വി ഇബ്രാഹിം എം എൽ എ മുഖ്യാഥിതിയാകും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamkaripurWomen freedom
News Summary - Wisdom prabodhaka sangamam
Next Story