Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ​ന‍്യ​ജീ​വി​ ശ​ല‍്യം:...

വ​ന‍്യ​ജീ​വി​ ശ​ല‍്യം: പു​തി​യ സ​ർ​ക്കാ​റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് മ​ല​യോ​ര ജ​ന​ത

text_fields
bookmark_border
വ​ന‍്യ​ജീ​വി​ ശ​ല‍്യം: പു​തി​യ സ​ർ​ക്കാ​റി​ൽ   പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് മ​ല​യോ​ര ജ​ന​ത
cancel

നി​ല​മ്പൂ​ർ: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ന‍്യ​ജീ​വി​ശ​ല‍്യം നേ​രി​ടു​ന്ന ജി​ല്ല​ക​ളി​ലൊ​ന്നാ​യ മ​ല​പ്പു​റ​ത്തെ കു​ടി​യേ​റ്റ ജ​ന​ത പു​തി​യ സ​ർ​ക്കാ​റി​ൽ ഏ​റെ പ്ര​തീ​ക്ഷ​യി​ൽ. വ​നം​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ സെ​ന്‍റ​ർ തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം മ​ല​യോ​ര ജ​ന​ത​ക്ക് പു​തു​പ്ര​തീ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ വ​ന‍്യ​ജീ​വി​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കാ​നു​ള്ള കാ​ര‍്യ​ക്ഷ​മ​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് കാ​ർ​ഷി​ക കു​ടും​ബ​ങ്ങ​ളു​ടെ നി​ര​ന്ത​ര​മു​ള്ള ആ​വ​ശ‍്യ​ങ്ങ​ൾ. കാ​ട്ടു​മൃ​ഗ​ശ​ല‍്യം മൂ​ലം മ​ല​യോ​ര​ത്ത് കൃ​ഷി അ​സാ​ധ‍്യ​മാ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ. മ​ന്ത്രി ഓ​ഫി​സി​ൽ കോ​ൾ സെ​ന്‍റ​ർ തു​റ​ന്നാ​ലും അ​പ​ക​ട​മേ​ഖ​ല​യി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്ന​തി​ന് ജി​ല്ല​യി​ലെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം (​വ​നം ദ്രു​ത​ക​ർ​മ​സേ​ന) പ്ര​വ​ർ​ത്ത​നം കു​റെ​ക്കൂ​ടി കാ​ര‍്യ​ക്ഷ​മ​മാ​ക്ക​ണം.

ജി​ല്ല​യി​ൽ നി​ല​മ്പൂ​ർ നോ​ർ​ത്ത്, സൗ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ ര​ണ്ട് വ​നം ദ്രു​ത​ക​ർ​മ​സേ​ന​യാ​ണു​ള്ള​ത്. ഇ​തി​ൽ​ത​ന്നെ സൗ​ത്ത് ഡി​വി​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സേ​ന​യി​ലു​ള്ള ഉ​ദ‍്യോ​ഗ​സ്ഥ​ർ​ക്ക് താ​ൽ​ക്കാ​ലി​ക ചു​മ​ത​ല​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

സേ​ന​യി​ലെ ഉ​ദ‍്യോ​ഗ​സ്ഥ​രെ സ്ഥി​ര​പ്പെ​ടു​ത്തി മ​തി​യാ​യ പ​രി​ശീ​ല​നം ന​ൽ​കി കാ​ര‍്യ​ക്ഷ​മ​മാ​ക്ക​ണം. നി​ല​മ്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു സേ​ന​കൂ​ടി രൂ​പ​വ​ത്ക​രി​ക്ക​ണം. നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ വ​ന‍്യ​ജീ​വി​ക​ളെ തു​ര​ത്താ​ൻ തോ​ക്ക് ഉ​ൾ​പ്പെ​ടെ മ​തി​യാ​യ ആ​യു​ധ​ങ്ങ​ൾ സേ​ന​ക്ക് ന​ൽ​ക​ണം.

പൊ​ന്നാ​നി, തി​രൂ​ര​ങ്ങാ​ടി പോ​ലു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ പു​തി​യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ൾ അ​നു​വ​ദി​ക്ക​ണം. അ​ടു​ത്ത കാ​ല​ത്ത് കു​റു​ന​രി, മ​യി​ൽ, കാ​ട്ടു​പ​ന്നി എ​ന്നി​വ​യു​ടെ ശ​ല‍്യം തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ഏ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നി​ല​മ്പൂ​രി​ൽ​നി​ന്നാ​ണ് ഇ​വി​ടേ​ക്ക് വ​നം​ജീ​വ​ന​ക്കാ​ർ ഏ​റെ യാ​ത്ര​ചെ​യ്ത് എ​ത്തു​ന്ന​ത്. സ്റ്റേ​ഷ​നു​ക​ളു​ടെ വ​ലു​പ്പ​ത്തി​ന് അ​നു​സ​ര​ണ​മാ​യി ഓ​രോ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു കീ​ഴി​ലും ബ്ലോ​ക്ക്ത​ല പ്രൊ​ട്ട​ക്ഷ​ൻ സ്റ്റേ​ഷ​നു​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ‍്യം.

ജി​ല്ല​യി​ൽ നി​ല​മ്പൂ​ർ നോ​ർ​ത്ത്, സൗ​ത്ത് എ​ന്നി​ങ്ങ​നെ ര​ണ്ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളാ​ണു​ള്ള​ത്. നോ​ർ​ത്തി​ൽ വ​ഴി​ക്ക​ട​വ്, നി​ല​മ്പൂ​ർ, എ​ട​വ​ണ്ണ മൂ​ന്നു റേ​ഞ്ചു​ക​ളും സൗ​ത്തി​ൽ കാ​ളി​കാ​വ്, ക​രു​ളാ​യി എ​ന്നി​ങ്ങ​നെ ര​ണ്ടു റേ​ഞ്ചു​ക​ളു​മാ​ണു​ള്ള​ത്.

11 ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളും ര​ണ്ടു സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സു​ക​ളു​മാ​ണ് റേ​ഞ്ചു​ക​ൾ​ക്കു കീ​ഴി​ൽ ജി​ല്ല​യി​ലു​ള്ള​ത്. ഇ​ത് അ​പ​ര‍്യാ​പ്ത​മാ​ണ്.

കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് ഓ​രോ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ൾ​ക്കു കീ​ഴി​ലും ബ്ലോ​ക്ക്ത​ല പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ‍്യം. ഇ​തോ​ടെ വ​ന​സം​ര​ക്ഷ​ണ​വും ഒ​പ്പം വ​ന‍്യ​ജീ​വി ഭീ​ഷ​ണി​യും ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmentwildlifehill
News Summary - Wildlife: hill people pin hopes on new government
Next Story