Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടക്കെണിയൊരുക്കി മലയോരത്തെ കാട്ടാറുകൾ

text_fields
bookmark_border
അപകടക്കെണിയൊരുക്കി മലയോരത്തെ കാട്ടാറുകൾ
cancel
camera_alt

കോ​ട്ട​പ്പു​ഴ​, ചി​ങ്ക​ക്ക​ല്ല് പു​ഴ​

കാ​ളി​കാ​വ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടേ​യും റീ​ലു​ക​ളി​ലൂ​ടെ​യും ത​രം​ഗ​മാ​യ കോ​ട്ട​പ്പു​ഴ​യു​ടെ​യും ചി​ങ്ക​ക്ക​ല്ല് പു​ഴ​യു​ടെ​യും തീ​ര​ങ്ങ​ൾ ഇ​പ്പോ​ൾ സ​ഞ്ചാ​രി​ക​ളെ​ക്കൊ​ണ്ട് സ​ജീ​വ​മാ​ണ്.

പ്ര​ദേ​ശ​ത്തെ ടി.​കെ കോ​ള​നി, ക​ല്ലാ​മൂ​ല ചി​ങ്ക​ക്ക​ല്ല് പു​ഴ​യോ​രം എ​ന്നി​വ പ്ര​കൃ​തി​ഭം​ഗി കൊ​ണ്ടും ആ​ക​ർ​ഷ​ക​മാ​യ കാ​ഴ്ച​ക​ൾ​കൊ​ണ്ടും വേ​ന​ലി​ലും മ​ൺ​സൂ​ണി​ലും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ൻ ആ​ളു​ക​ളെ​ത്തി​ച്ചേ​രു​ന്ന പ്ര​ധാ​ന ഇ​ട​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു.

​പു​ഴ​ക്കു കു​റു​കെ​യു​ള്ള ത​ട​യ​ണ​യും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന ചെ​റി​യ ചാ​ലും ചേ​ർ​ന്നൊ​രു​ക്കു​ന്ന മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ് അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ ഇ​ങ്ങോ​ട്ട് ആ​ക​ർ​ഷി​ക്കു​ന്ന​ത്. ചെ​റു​തോ​ടി​ലൂ​ടെ വാ​ട്ട​ർ സ്ലൈ​ഡി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ വെ​ള്ള​മൊ​ഴു​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് പു​ഴ​യോ​ര​ങ്ങ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് വ​ർ​ധി​ച്ച​ത്.

​ കോ​ട്ട​പ്പു​ഴ​യി​ലെ തെ​ളി​നീ​രൊ​ഴു​കു​ന്ന പാ​റ​ക്കെ​ട്ടു​ക​ളും ത​ട​യ​ണ ഭി​ത്തി​യി​ലും സ​മീ​പ​ത്തെ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​ർ വ​ര​ച്ചു​ചേ​ർ​ത്ത വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കു​ന്നു​ണ്ട്. ചി​ങ്ക​ക്ക​ല്ല് പു​ഴ​യി​ലേ മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് ഇ​വി​ടേ​ക്ക് ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു

എ​ന്നാ​ൽ, ഇ​വ​യൊ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള​ല്ലാ​ത്ത​തി​നാ​ൽ ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോ ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​മോ ല​ഭ്യ​മ​ല്ലെ​ന്ന​ത് വ​ലി​യ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു.

​കാ​ടു​ക​ളാ​ലും മ​ല​നി​ര​ക​ളാ​ലും ചു​റ്റ​പ്പെ​ട്ട ഈ ​വ​ന​മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​കു​മ്പോ​ൾ ചി​ങ്ക​ക്ക​ല്ല് പു​ഴ​യി​ലും കോ​ട്ട​പ്പു​ഴ​യി​ലും പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ലും പു​ഴ​യി​ലെ വ​ഴ​ക്ക​ലു​ള്ള വ​ഴു​ക്ക​ൻ പാ​റ​ക്കെ​ട്ടു​ക​ളും വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളും അ​ധി​കൃ​ത​രും ഓ​ർ​മി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story