Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടുകാണി ചുരം റോഡിൽ...

നാടുകാണി ചുരം റോഡിൽ കാട്ടാന; കാർ അപകടത്തിൽപ്പെട്ടു

text_fields
bookmark_border
നാടുകാണി ചുരം റോഡിൽ കാട്ടാന; കാർ അപകടത്തിൽപ്പെട്ടു
cancel
camera_alt

കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് താ​ഴ്ച​യി​ലേ​ക്ക് പോ​യ കാ​ർ വ​ന​പാ​ല​ക​ർ ക​ര​ക​യ​റ്റു​ന്നു

Listen to this Article

നിലമ്പൂർ: നാടുകാണി ചുരം റോഡിൽ കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ട കാർ പിന്നോട്ട് എടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച പുലർച്ച രണ്ടിന് തകരപ്പാടിക്ക് സമീപത്താണ് സംഭവം. തിരൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

വളവ് തിരിയുന്നതിനിടെ പെട്ടന്നാണ് മുന്നിൽ ആനക്കൂട്ടത്തെ കണ്ടത്. ഉടൻ കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങി. ആർക്കും പരിക്കില്ല. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ എത്തി കാട്ടാനക്കൂട്ടത്തെ കാടുകയറ്റി. ശേഷം ഫോറസ്റ്റ് ജീപ്പ് ഉപയോഗിച്ച് കാർ കയർകെട്ടി കരകയറ്റി.

സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർമാരായ ശിവദാസൻ കിഴക്കേപ്പാട്ട്, ജി.എസ്. ശ്രീലാൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി. സലീഷ് കുമാർ, എം.എസ്. സന്തോഷ്, സി.പി.ഒ. ഷംസgദ്ദീൻ, വനം വാച്ചർമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantcar crashedNadukani churam Road
News Summary - wild elephant on Nadukani churam Road; The car crashed
Next Story