ഉണ്ണിക്കുളത്ത് കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു
text_fieldsപൂക്കോട്ടുംപാടം: ചുള്ളിയോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു. ഉണ്ണിക്കുളം അടുക്കത്ത് അബ്ദുൽ ഹമീദിന്റെ കൃഷിയിടത്തിലെ 30ലധികം തെങ്ങിൻ തൈകളും കമുകുകളുമാണ് കാട്ടാന നശിപ്പിച്ചത്. മൂന്നു വർഷം പ്രായമായ തെങ്ങുകളും കമുകുകളുമാണ് കാട്ടാന കഴിഞ്ഞ ദിവസം രാത്രിയിൽ നശിപ്പിച്ചത്.
പ്രദേശത്ത് കാട്ടാന ശല്യം നിരന്തരം ആവർത്തിക്കുകയാണ്. നിലവിൽ ഉണ്ടായിരുന്ന വാച്ചർമാരെ കടുവ ദൗത്യത്തിന് കൊണ്ടുപോയതിനാൽ കാട്ടനകൾ കൃഷിയിടത്തിൽ ഇറങ്ങാൻ കാരണമായിട്ടുണ്ട്. സർക്കാറോ അധികാരികളോ വന്യമൃഗശല്യത്തിൽ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സൗരോർജ വേലികൾ സ്ഥാപിക്കാൻ നടപടികൾ ആയിട്ടില്ല. ഇനിയും നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കേണ്ടി വരുമെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

