എങ്കിൽ ആ മൃഗങ്ങൾ എങ്ങനെ ചത്തു? വളർത്തുമൃഗങ്ങളെ കൊന്ന വന്യമൃഗങ്ങളെ കണ്ടെത്താനായില്ല
text_fieldsഎടക്കര: മൂത്തേടത്ത് വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച സ്ഥാപിച്ച കാമറകളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ കാമറകള്‍ തിരിച്ചെടുത്തു. മൂത്തേടം ചോളമുണ്ട, ചീനിക്കുന്ന്, നാരങ്ങാമൂല എന്നിവിടങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളും കൂടുമാണ് വനം ഉദ്യോഗസ്ഥര്‍ തിരിച്ചെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 14ന് കുടവയെ നിരീക്ഷിക്കാനായി വനം വകുപ്പ് ചോളമുണ്ടയില്‍ സ്ഥാപിച്ച് മൂന്ന് നീരീക്ഷണ കാമറകളും ചീനിക്കുന്ന്, നാരങ്ങാമൂല എന്നിവിങ്ങിളല് സ്ഥാപിച്ച രണ്ട് കാമറകളും കൂടുമാണ് തിരിച്ചെടുത്തത്. പിന്നെ എങ്ങനെയാണ് മൃഗങ്ങൾ കൊല്ലപ്പെട്ടതെന്ന ആശങ്ക ശക്തമായി.
നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ. സുനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ നോര്‍ത്ത് ആര്.ആര്.ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ രാജേഷ്, വള്ളുവശ്ശേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആന്റണി മെന്റസ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാമറകള്‍ മാറ്റിയത്.
കടുവ, പുലി എന്നിവയുടെ സാന്നിധ്യം കാമറകളില്‍ പതിയാത്ത സാഹചര്യത്തില്‍ മൂത്തേടം പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നീരീക്ഷണ കാമറകളും കൂടും തിരിച്ചെടുത്തത്. ചോളമുണ്ടയില്‍ വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പശുവിനെ ഉടമയുടെ മുമ്പിലിട്ടാണ് കുടവ ആക്രമിച്ച് കൊന്നത്. തുടര്‍ന്ന് ചീനിക്കിന്നില് വളര്‍ത്ത് നായയെ കൂട് തകര്‍ത്ത് പുലി ഭക്ഷിച്ചിരുന്നു. പിറ്റേദിവസം നാരങ്ങാമൂലയില് വീടിന് മുന്‍വശത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്ത് നായയേയും പുലി കൊന്ന് ഭക്ഷിച്ചു. തുടര്‍ന്നാണ് വനം അധികൃതര്‍ വിവിധയിങ്ങളിലായി നിരീക്ഷണ കാമറകളും കൂടും സ്ഥാപിച്ചത്.

