Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിപ്പുറം ​മേഖലയിൽ...

പള്ളിപ്പുറം ​മേഖലയിൽ മഴയിൽ വ്യാപക നാശം

text_fields
bookmark_border
rain
cancel
camera_alt

 ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ പ​ള്ളി​പ്പു​റം വെ​ണ്ണ​ക്കോ​ട് റോ​ഡി​ൽ മ​രം വൈ​ദ്യു​തി തൂ​ണി​ന്​

മു​ക​ളി​ൽ വീ​ണ്​ ഗ​താ​ഗ​തം മു​ട​ങ്ങി​യ​പ്പോ​ൾ

മ​ല​പ്പു​റം: ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ലെ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്​​ട​ങ്ങ​ൾ. മ​ര​ക്കൊ​മ്പു​ക​ൾ പൊ​ട്ടി​വീ​ണ​തി​നെ തു​ട​ർ​ന്ന്​ വൈ​ദ്യു​തി ലൈ​നു​ക​ൾ ത​ക​രാ​റി​ലാ​യി. പ​ല​യി​ട​ങ്ങ​ളി​ലും വൈ​കീ​ട്ട്​ വൈ​ദ്യു​തി മു​ട​ങ്ങി. രാ​ത്രി വൈ​കി​യും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ കെ.​എ​സ്.​ഇ.​ബി.

കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പു​റം മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. വെ​ണ്ണ​ക്കോ​ട് റോ​ഡി​ൽ അ​ഞ്ച്​ വൈ​ദ്യു​തി തൂ​ണു​ക​ൾ മ​ര​ക്കൊ​മ്പു​ക​ൾ പൊ​ട്ടി​വീ​ണു ത​ക​ർ​ന്നു. ഈ ​റോ​ഡി​ൽ വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളൊ​ഴി​കെ യാ​ത്ര ചെ​യ്യാ​ൻ പ്ര​യാ​സ​മാ​ണ്.

ച​ള്ളി​പ്പു​റം ചീ​ര​ക്കു​ഴി​യി​ൽ ചാ​ത്തം​കു​ളം ഖ​ദീ​ജ​യു​ടെ വീ​ടി​െൻറ മു​ക​ളി​ൽ മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ല​പ്പു​റം- മ​ഞ്ചേ​രി റോ​ഡി​ൽ മൂ​ന്നാം​പ​ടി​യി​ൽ റോ​ഡി​ലേ​ക്ക്​ തേ​ക്ക് മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണു ഗ​താ​ഗ​തം മു​ട​ങ്ങി. രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. അ​ഗ്​​നി​ര​ക്ഷ സേ​ന​യെ​ത്തി അ​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ്​ മ​രം വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainSummerRain
News Summary - Widespread rain damage in Pallippuram area
Next Story