Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏ​റ​നാ​ടി​ന്റെ...

ഏ​റ​നാ​ടി​ന്റെ ഹൃ​ദ​യ​ത്തു​ടി​പ്പ് ആ​ർ​ക്കൊ​പ്പം?

text_fields
bookmark_border
ഏ​റ​നാ​ടി​ന്റെ ഹൃ​ദ​യ​ത്തു​ടി​പ്പ് ആ​ർ​ക്കൊ​പ്പം?
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ബ​ഷീ​ർ വാ​ക്ക​ല്ലൂ​രി​ൽ പ​ര്യ​ട​ന​ത്തി​ൽ, 

15 വ​ർ​ഷ​ത്തെ വി​ക​സ​ന തു​ട​ർ​ച്ച​യാ​ണ് ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ണ്ഡ​ല​ത്തെ കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കും.

-പി.​കെ. ബ​ഷീ​ർ (യു.​ഡി.​ഫ്)

മ​ണ്ഡ​ല​ത്തി​​​​ന്റെ സ​മ​ഗ്ര വി​ക​സ​ന​മാ​ണ് ല​ക്ഷ്യം. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റു​ക​ളു​ടെ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ വി​ക​സ​ന നേ​ട്ടം വോ​ട്ടാ​കും.

-അ​ഡ്വ. ഷെ​ഫീ​ർ കി​ഴി​ശ്ശേ​രി (എ​ൽ.​ഡി.​എ​ഫ്)

അ​രീ​ക്കോ​ട്: 2011ൽ ​മ​ണ്ഡ​ലം തു​ട​ങ്ങി​യ​തു മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ​യും യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന ഏ​റ​നാ​ട്​ മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി​യും സീ​റ്റ്​ നി​ല​നി​ർ​ത്താ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്. ശ​ക്ത​മാ​യ പ്ര​ച​ര​ണം ന​ട​ത്തി സീ​റ്റ്​ പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ.​ഡി.​എ​ഫും മ​ണ്ഡ​ല​ത്തി​ൽ ചൂ​ടേ​റി​യ പ്ര​ച​ര​ണ​വു​മാ​യി രം​ഗ​ത്തു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​സ​വ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ പ്ര​ചാ​ര​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ മു​ന്ന​ണി​ക​ൾ. റോ​ഡ് ഷോ​ക​ളും ക​ൺ​വെ​ൻ​ഷ​നു​ക​ളും കു​ടും​ബ​സം​ഗ​മ​വും മ​റ്റു പ്ര​ച​ര​ണ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തി പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ക​ണ്ട് വോ​ട്ട​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും.

എ​ൽ.​ഡി.​എ​ഫ് റാ​ലി​യി​ൽ സ്ഥാ​നാ​ർ​ഥി

അ​ഡ്വ. ഷെ​ഫീ​ർ കി​ഴി​ശ്ശേ​രി

ക​ഴി​ഞ്ഞ ത​വ​ണ 22,546വോ​ട്ടു​ക​ൾ​ക്കാ​ണ് യു.​ഡി.​എ​ഫ്​ വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ താ​ൻ ന​ട​പ്പാ​ക്കി​യ മി​ക​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ണ്ണി പ​റ​ഞ്ഞാ​ണ്​ നി​ല​വി​ലെ സി​റ്റി​ങ് എം.​എ​ൽ.​എ​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ പി.​കെ ബ​ഷീ​ർ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. വി​ക​സ​നം ചൂ​ണ്ടി​കാ​ട്ടി കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ നാ​ലാം​ത​വ​ണ​യും മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പി.​കെ ബ​ഷീ​ർ. ഇ​ത്ത​വ​ണ ലീ​ഡ് നി​ല അ​ട്ടി​മ​റി​ച്ച്​ മ​ണ്ഡ​ലം പി​ടി​ച്ച​ട​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് അ​രി​വാ​ളും ധാ​ന്യ​ക്ക​തി​രും ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യാ​യ അ​ഡ്വ. ഷെ​ഫീ​ർ കി​ഴി​​ശ്ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​ക്യാ​മ്പ്.

എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​​ന്റെ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് എ​ൽ.​ഡി.​എ​ഫ്​ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. ര​ണ്ടു മു​ന്ന​ണി​ക​ളും ര​ണ്ടാം​ഘ​ട്ട പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ബി.​ജെ.​പി​യും വോ​ട്ട്​ കൂ​ട്ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല​ണ്. ബി.​ജെ.​പി​ക്കു വേ​ണ്ടി എ​ൻ. ശ്രീ​പ്ര​കാ​ശ് ആ​ണ്​ ഇ​ത്ത​വ​ണ ഏ​റ​നാ​ട്ടി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന​ത്. 2021ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ 79.69 ശ​ത​മാ​നം വോ​ട്ടാ​ണ് ഈ ​മ​ണ്ഡ​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ വോ​ട്ട​ർ​മാ​ർ കൂ​ടി​യ​തി​നാ​ൽ യു​വ വോ​ട്ട​ർ​മാ​രെ കാ​ണാ​നാ​ണ് ​​ഇ​പ്രാ​വ​ശ്യം സ്ഥ​നാ​ർ​ഥി​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKerala Assembly Election 2026
News Summary - Who is Ernaad's heart beating with?
Next Story