Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടക്കരയിലെ...

എടക്കരയിലെ വെളളക്കെട്ട് ഒഴിഞ്ഞപ്പോള്‍ മാലിന്യം ചീഞ്ഞ് നാറുന്നു

text_fields
bookmark_border
എടക്കരയിലെ വെളളക്കെട്ട് ഒഴിഞ്ഞപ്പോള്‍ മാലിന്യം ചീഞ്ഞ് നാറുന്നു
cancel
camera_alt

എടക്കരയിൽ ക​ലു​ങ്കി​നു​ള്ളില്‍നി​ന്ന് നീ​ക്കം ചെ​യ്ത മാ​ലി​ന്യ​ം

റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു

എ​ട​ക്ക​ര: ക​ലു​ങ്കി​നു​ള​ളി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യം ചീ​ഞ്ഞു നാ​റു​ന്നു. മൂ​ന്നാ​ഴ്ച​യോ​ളം വെ​ള്ള​ത്തി​ല്‍ കി​ട​ന്ന മാ​ലി​ന്യ​മാ​ണ് യാ​ത്ര​ക്കാ​ര്‍ക്കും വ്യാ​പാ​രി​ക​ള്‍ക്കും ദു​രി​ത​മാ​കു​ന്ന​ത്. മു​സ് ലി​യാ​ര​ങ്ങാ​ടി​ക്കും ക​ലാ​സാ​ഗ​റി​നു​മി​ട​യി​ലു​ള​ള കെ.​എ​ന്‍.​ജി റോ​ഡി​ലെ ക​ലു​ങ്കി​ല്‍ നി​ന്ന് അ​ധി​കൃ​ത​ര്‍ മാ​ലി​ന്യ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും നീ​ക്കി​യി​രു​ന്നു. ക​ലു​ങ്കി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ വ​ന്ന​ടി​ഞ്ഞ​തി​നാ​ല്‍ മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​ണ്. ഇ​ത്ത​വ​ണ​യും മൂ​ന്നാ​ഴ്ച​യോ​ളം വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നു.

മ​ഴ മാ​റി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ലി​ന്യം നീ​ക്കം ചെ​യ്ത​ത്. കെ​ട്ടി​ക്കി​ട​ന്ന വെ​ള​ളം ഇ​തോ​ടെ സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​യി. എ​ന്നാ​ല്‍, നീ​ക്കം ചെ​യ്ത മാ​ലി​ന്യ​ങ്ങ​ള്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​മ്പി​ലാ​ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ചീ​ഞ്ഞ​ഴു​കി​യ മാ​ലി​ന്യ​ങ്ങ​ളു​ടെ ദു​ര്‍ഗ​ന്ധ​വും ഇ​വ തേ​ടി​യെ​ത്തു​ന്ന പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ശ​ല്യ​വും ആ​ളു​ക​ള്‍ക്ക് ദു​രി​ത​മാ​യി. മാ​ലി​ന്യം എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pondGarbage
News Summary - When the pond on the left bank is emptied, the garbage stinks
Next Story