കൗമാരക്കൂട്ടമിറങ്ങി;കുടുംബത്തിന് കിണറായി
text_fieldsകരുവാരകുണ്ട്: നിർധനകുടുംബത്തിന് സന്നദ്ധസേവനംവഴി കിണർ നിർമിച്ചുനൽകി കൗമാരക്കൂട്ടം. കേരള എസ്റ്റേറ്റ് കേലമ്പറ്റയിലെ മുതുകോടൻ ബിൽക്കീസിെൻറ കുടുംബത്തിനാണ് എം.എസ്.എഫ് പ്രവർത്തകരുടെ സേവനദാനത്തിലൂടെ കുടിവെള്ളമായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കുടിവെള്ളത്തിന് വഴിയില്ലാത്ത കുടുംബം ഇവരുടെ ശ്രദ്ധയിൽപെട്ടത്.
മൂന്ന് സെൻറുള്ള അവരുടെ പുരയിടത്തിൽതന്നെ കിണർ നിർമിക്കാമെന്ന് അന്നുതന്നെ വാഗ്ദാനവും നൽകി. തെരഞ്ഞെടുപ്പാരവം അടങ്ങിയതിന് പിന്നാലെ വാഗ്ദാനം പാലിക്കാൻ വിദ്യാർഥികളായ ഇവർ രംഗത്തിറങ്ങുകയും ചെയ്തു. പി.ടി. അമീൻ, എം.കെ. സഹദ്, ഒ. നിസാം, വി. ഷഹൽ, എം. അജ്മൽ ഹമീദ്, എം. സൈഫുല്ല, എൻ.ടി. റബീഹ്, കെ.ടി. അജ്മൽ എന്നിവർ നേതൃത്വം നൽകി.

