Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ക​ണ്ണീ​രൊ​പ്പു​ന്ന​വ​ർ​ക്ക് വേ​ണം ക​രു​ണ​യു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
image for help
cancel

മ​ല​പ്പു​റം: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ലോ​കം മ​ഹാ​മാ​രി​ക്ക് മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കു​മ്പോ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കൂ​ടു​ക​യും മു​ന്നോ​ട്ടു​ള്ള പോ​ക്ക് തീ​ർ​ത്തും പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്തൊ​രു കൂ​ട്ട​രു​ണ്ട്.

ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും ഒ​രു ദി​വ​സം പോ​ലും സേ​വ​നം നി​ർ​ത്തി​വെ​ക്കാ​തെ ക​രു​ണ​യും സ്നേ​ഹ​വും സ​ഹാ​നു​ഭൂ​തി​യും ഊ​ർ​ജ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ലി​യേ​റ്റി​വ് കെ​യ​ർ വ​ള​ൻ​റി‍യ​ർ​മാ​രും ന​ഴ്സു​മാ​രും ഡോ​ക്ട​ർ​മാ​രും. സ്വ​ന്തം ആ​രോ​ഗ്യ​ത്തേ​ക്കാ​ളേ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​വ​ർ​ക്ക് ഉ​ദാ​ര​മ​തി​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വി​ല്ല. ജ​ന​കീ​യ സം​രം​ഭ​മാ​യ മ​ല​പ്പു​റം ഇ​നീ​ഷ്യേ​റ്റീ​വ് ഇ​ൻ പാ​ലി​യേ​റ്റി​വ് കെ​യ​ർ (എം.​ഐ.​പി) സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ര​ണ്ടു മേ​ഖ​ല​ക​ളി​ലാ​യി നൂ​റോ​ളം പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്കു​ക​ൾ ജി​ല്ല​യി​ലു​ണ്ട്. ഇ​വി​ടെ 15 ഡോ​ക്ട​ർ​മാ​രും 220 ന​ഴ്സു​മാ​രും. ചെ​റി​യ ക്ലി​നി​ക്കി​ൽ 20ന​ടു​ത്തും വ​ലു​തി​ൽ 50 വ​രെ​യും വ​ള​ൻ​റി​യ​ർ​മാ​ർ. ചി​ല ക്ലി​നി​ക്കു​ക​ൾ​ക്ക് കീ​ഴി​ൽ അ​ഞ്ച് ഹോം ​കെ​യ​ർ യൂ​നി​റ്റു​ക​ളു​ണ്ട്. ഒ​രു യൂ​നി​റ്റെ​ങ്കി​ലു​മി​ല്ലാ​ത്ത ക്ലി​നി​ക്കി​ല്ല. ഒ​ന്നു​ള്ള​വ​ർ ര​ണ്ടാ​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു. കോ​വി​ഡ് കാ​ല സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ പ്ര​തി​വ​ർ​ഷം 18 കോ​ടി രൂ​പ വ​രെ ചെ​ല​വാ​കും. ജ​നു​വ​രി 15ന് ​പാ​ലി​യേ​റ്റി​വ് കെ​യ​ർ ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന പി​രി​വ് വ​ഴി​യും റ​മ​ദാ​ൻ മാ​സം ല​ഭി​ക്കു​ന്ന സ​ഹാ​യ​ത്തി​ലൂ​ടെ​യു​മാ​ണ് പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും പ്ര​തി​ഫ​ലം ന​ൽ​കും. സൗ​ജ​ന്യ സേ​വ​ന​ത്തി​ന് ത​യാ​റു​ള്ള​വ​രെ മാ​ത്ര​മേ വ​ള​ൻ​റി​യ​ർ​മാ​രാ​യി എ​ടു​ക്കൂ. റ​മ​ദാ​നി​ലെ പി​രി​വ് ഉ​ട​ൻ ആ​രം​ഭി​ക്കും. വ​ള​ൻ​റി​യ​ർ​മാ​രും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സ​ഹാ​യം തേ​ടി ഓ​രോ​രു​ത്ത​രു​ടെ​യും മു​ന്നി​ലെ​ത്തു​മ്പോ​ൾ കൈ​യ​യ​ച്ച് സ​ഹാ​യി​ക്ക​ണ​മെ​ന്ന് ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ അ​ഭ്യ​ർ​ഥി​ക്കു​ന്നു. പാ​ലി​യേ​റ്റി​വ് കെ​യ​റു​ക​ൾ നി​ല​ച്ചു​പോ​വ​രു​ത് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​യി​രു​ന്നു ജ​നു​വ​രി 15ലെ ​ദി​നാ​ച​ര​ണം. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ സ​ഹാ​യ​മേ അ​ന്ന് ല​ഭി​ച്ചു​ള്ളൂ.

പാ​ലി​യേ​റ്റി​വ് കെ​യ​റി​െൻറ പ്ര​സ​ക്തി ഓ​രോ നാ​ളും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മു​റി​വ് കെ​ട്ടാ​ൻ മാ​ത്രം 1000 രൂ​പ‍യി​ല​ധി​കം ചെ​ല​വു വ​രു​ന്ന കാ​ല​ത്ത് എ​ല്ലാ കാ​ര്യ​ങ്ങ​ളും വീ​ട്ടി​െ​ല​ത്തി നി​ർ​വ​ഹി​ക്കു​ന്നു ഹോം ​കെ‍യ​ർ യൂ​നി​റ്റു​ക​ൾ. പു​ഴു​വ​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ​വ​രെ ക​ഴി​യു​ന്ന​വ​രെ കു​ളി​പ്പി​ച്ചും പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സ​ഹാ​യി​ച്ചും മ​രു​ന്നും മ​റ്റു പ​രി​ച​ര​ണ​വും ന​ൽ​കി‍യും ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും വ​ള​ൻ​റി​യ​ർ​മാ​രും സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്നു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ എ​പ്പോ​ൾ വി​ളി​ച്ചാ​ലും കോ​ൾ ഡ്യൂ​ട്ടി​യി​ലു​ള്ള​വ​രെ​ത്തും. രോ​ഗി​ക​ൾ​ക്ക് ന​ഖം വെ​ട്ടി​ക്കൊ​ടു​ക്ക​ലും പ​ല്ലു​തേ​ച്ചു കൊ​ടു​ക്ക​ലും മു​ടി ചീ​കി​ക്കൊ​ടു​ക്ക​ലും വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്ക​ലും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ പ​രി​ച​ര​ണ​രീ​തി​ക​ള്‍ പ​ഠി​പ്പി​ക്ക​ലു​മൊ​ക്കെ​യു​ണ്ട്.

ക​ട്ടി​ൽ, എ​യ​ർ ബെ​ഡ്, വാ​ട്ട​ർ ബെ​ഡ്, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, വീ​ൽ​ചെ​യ​ർ, മ​രു​ന്ന് തു​ട​ങ്ങി​യ​വ​യെ​ല്ലാം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഡ​യ​ലൈ​സ​റും പ്ര​തി​മാ​സം 2000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കു​ന്നു. സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​വും പ​ച്ച​ക്ക​റി​യും പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് എ​ത്തി​ക്കാ​റു​മു​ണ്ട്. പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്കു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും വ​ള​ൻ​റി​യ​ർ​മാ​രു​ടെ​യും സേ​വ​നം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്.

ജില്ല​യി​ലെ പ​ല ക്ലി​നി​ക്കു​ക​ൾ​ക്ക് കീ​ഴി​ലും 500 രോ​ഗി​ക​ളെ വ​രെ പ​രി​ച​രി​ക്കു​ന്നു​ണ്ട്. അ​ർ​ബു​ദ ബാ​ധി​ത​ർ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ങ്കി​ലും കി​ട​പ്പി​ലാ​യ​വ​ർ, വൃ​ക്ക, പ്ര​മേ​ഹ, ശ്വാ​സ​ത​ട​സ്സ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ, നോ​ക്കാ​നാ​ളി​ല്ലാ​ത്ത​വ​ർ തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ൽ ആ​തു​ര​സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക​രി​കി​ൽ ഇ​വ​രെ​ത്തു​ന്നു. ആ​വ​ശ്യ​മാ​യി സു​ര​ക്ഷ മു​ൻ​ക​രു​ത​ലെ​ടു​ത്തു​കൊ​ണ്ട് ത​ന്നെ​യാ​ണ് പ​രി​ച​ര​ണം. സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി​രു​ന്നു പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്കു​ക​ളു​ടെ സേ​വ​നം മു​മ്പ് കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ, കോ​വി​ഡ് കാ​ല​ത്ത് സാ​ഹ​ച​ര്യം മാ​റി. സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ർ​ക്കും ആ​ശു​പ​ത്രി​ക​ളി​ൽ പോ​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ ഇ​വ​രു​ടെ സ​ഹാ​യം തേ​ടു​ന്നു. ആ​ശു​പ​ത്രി​ക​ളി​ൽ അ​ഡ്മി​റ്റ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​മ്പോ​ൾ പാ​ലി​യേ​റ്റി​വ് കെ​യ​റി​െൻറ ജോ​ലി​ഭാ​രം വ​ർ​ധി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - We need the hand of mercy
Next Story