ദേശീയപാത വികസനം; ജലനിധി വെള്ളം തടസ്സപ്പെട്ടത് ഉടൻ പരിഹരിക്കുമെന്ന് അധികൃതർ
text_fieldsദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേലേമ്പ്ര പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗം
ചേലേമ്പ്ര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇടിമുഴിക്കൽ മുതൽ ചെട്ട്യാർമാട് വരെ ഉണ്ടായിട്ടുള്ള വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചുചേർത്തു. ജലനിധി വെള്ളം തടസ്സപ്പെട്ടതാണ് പ്രധാനമായും നാട്ടുകാർ ഉന്നയിച്ച വിഷയം. ഇക്കാര്യത്തിൽ ഉടൻ പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ചേലേമ്പ്രയിലെ വിവിധ റോഡുകളിൽനിന്നും സർവിസ് റോഡിലേക്കുള്ള പ്രവേശനം സംബന്ധിച്ച് പുതിയ പ്രൊപ്പോസൽ സമർപ്പിക്കാനും തീരുമാനിച്ചു.
ഇടിമുഴിക്കൽ കാക്കഞ്ചേരി ഭാഗത്തെ അഴുക്കുചാൽ നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ, പുല്ലിപ്പറമ്പ്-ഇടിമുഴിക്കൽ റോഡ്, സ്പിന്നിങ് മിൽ-വെണ്ണായൂർ റോഡ്, സ്പിന്നിങ് മിൽ-കൈതക്കുണ്ട റോഡ് എന്നിവിടങ്ങളിൽ നിന്നും സർവിസ് റോഡിലേക്കുള്ള പ്രവേശനം സംബന്ധിച്ച് പ്രശ്നങ്ങളും അടുത്തമാസം ആദ്യവാരത്തിൽ സാങ്കേതിക വിഭാഗം സന്ദർശനം നടത്തുന്നതിലൂടെ പരിഹാരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രസിഡന്റ് എ.പി. ജമീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, എം.എൽ.എയുടെ പി.എ. അബ്ദുൽ ഷുക്കൂർ, എൻ.എച്ച് 41 ലൈസൻ ഓഫിസർ പി.പി.എം. അഷ്റഫ്, കെ.എൻ.ആർ.എൽ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ എൻ. ശേഷു, ഭരണസമിതി പ്രതിനിധികളായ ടി.പി. സമീറ, എം. പ്രതീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

