Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൾ മേഖലയിൽ ജലക്ഷാമം;...

കോൾ മേഖലയിൽ ജലക്ഷാമം; കർഷകർ ദുരിതത്തിൽ

text_fields
bookmark_border
കോൾ മേഖലയിൽ ജലക്ഷാമം; കർഷകർ ദുരിതത്തിൽ
cancel
camera_alt

നൂ​റ​ടി​ത്തോ​ട്ടി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കി വ​ര​ൾ​ച്ച​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്നു.

ച​ങ്ങ​രം​കു​ളം: ക​ടു​ത്ത വേ​ന​ലി​ൽ പൊ​ന്നാ​നി കോ​ൾ​മേ​ഖ​ല​യി​ലെ കോ​ൾ​പ​ട​വു​ക​ളി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് നെ​ൽ​കൃ​ഷി വ​ര​ൾ​ച്ച ഭീ​ഷ​ണി​യി​ൽ. പ​രൂ​ർ, തു​രു​ത്തു​മ്മ​ൽ, കാ​ട്ട​കാ​മ്പാ​ൽ സൊ​സൈ​റ്റി എ​ന്നീ പ​ട​വു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് വ​ര​ൾ​ച്ച ഭീ​ഷണി നേ​രി​ടു​ന്ന​ത്.

വേ​ന​ൽ മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. കോ​ൾ മേ​ഖ​ല​യു​ടെ ജ​ല സ്രോ​ത​സ്സാ​യ നൂ​റ​ടി​ത്തോ​ട് പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം വ​റ്റി​യ അ​വ​സ്ഥ​യി​ലാ​ണ്.

ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചെ​റി​യ രീ​തി​യി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും നൂ​റ​ടി​ത്തോ​ടി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ൺ​തി​ട്ട​ക​ൾ കാ​ര​ണം വെ​ള്ളം ഒ​ഴു​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കോ​ൾ മേ​ഖ​ല​യി​ൽ ബ​ണ്ടു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ണു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് തോ​ടി​ൽ പ​ല​ഭാ​ഗ​ത്തും വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത്.

വേ​ന​ൽ മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ക്കു​മെ​ന്നും തോ​ട്ടി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water shortagedistressedFarmersMalappuram
News Summary - Water shortage in Kol region; farmers in distress
Next Story