സിവിൽ സ്റ്റേഷനിലെ ജലസംഭരണി കൊതുകുവളർത്തുകേന്ദ്രം
text_fieldsമലപ്പുറം: സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ജലസംഭരണി കൊതുക് പെറ്റുപെരുകാനുള്ള ഇടമാകുന്നു. വർഷവാഹിനി ഉദ്യാനത്തിന് നടുവിലുള്ള ഭീമൻ ജലസംഭരണിയുടെ മേൽഭാഗം മരക്കൊമ്പ് വീണ് തകർന്നതാണ് കൊതുകുകൾക്ക് വളരാൻ സാഹചര്യമൊരുക്കുന്നത്. ജലസംഭരണിയിലെ വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകുകയാണ്. ആരോഗ്യ വകുപ്പിന്റെ ഓപൺ ജിംനേഷ്യം ജലസംഭരണിയോട് ചേർന്നാണ്.
രാവിലെ ഇവിടെ പരിശീലനത്തിന് വരുന്നവർ കൊതുകുകടി കൊള്ളേണ്ട ഗതികേടിലാണ്. ദിവസങ്ങളായിട്ടും പൊട്ടിപോയ ഭാഗം മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. കാലവർഷം കനത്തതോടെ ജില്ലയിൽ പകർച്ചപ്പനിയും കൊതുകുജന്യ രോഗങ്ങളും പടരുന്നുണ്ട്. ഡെങ്കിക്കേസുകളും വർധിക്കുന്നു. എന്നിട്ടും കലക്ടറേറ്റിനും ഡി.എം.ഒ ഓഫിസിനും എതാനും മീറ്ററുകൾ മാത്രം അകലെ കൊതുകു പെറ്റുപെരുകാൻ ഇടമൊരുക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

