തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ജല ശുദ്ധീകരണശാലയായി
text_fieldsതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ജല ശുദ്ധീകരണ പദ്ധതി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിക്കായി നിർമിച്ച ജല ശുദ്ധീകരണശാല നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ദിനേന 1500ൽപരം രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന തിരൂരങ്ങാടിയിലെ പ്രധാന ആരോഗ്യ കേന്ദ്രമാണ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി.
ഇവിടെ വിവിധ ആവശ്യങ്ങൾക്കായ് എത്തുന്നവർക്കും ഐ.പി വാർഡിലുള്ളവർക്കുമായി 30 ടാപ്പുകളാണ് കുടിവെള്ളത്തിനായി വിവിധ ഇടങ്ങളിൽ സംവിധാനിച്ചിരിക്കുന്നത്. ഈ പദ്ധതിവഴി ദിനേന 1000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനമുണ്ട്. ഇത് യാഥാർഥ്യമായതോടെ കുടിവെള്ളം സുലഭമായി ലഭിക്കാൻ സൗകര്യമൊരുങ്ങിയ സന്തോഷത്തിലാണ് ആശുപത്രി ജീവനക്കാരും നാട്ടുകാരും.
നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ സി.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ സുലൈഖ കാലൊടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാൽ കല്ലുങ്ങൽ, ഇ.പി. ബാവ, സി.പി. സുഹ്റാബി, ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ്, നഗരസഭ കൗൺസിലർമാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പി.കെ. അബ്ദുൽ അസീസ്, സി.എച്ച്. അജാസ്, കെ.ടി. ബാബുരാജ്, വഹീദ ചെമ്പ, എം. സുജിനി, ഷാഹിന തിരുനിലത്ത്, സൽമ, ആരിഫ വലിയാട്ട്, ഹബീബ ബഷീർ, ആബിദ റബിഅത്ത്, സി.പി. സുലൈഖ, എച്ച്.എം.സി മെമ്പർമാരായ എം. അബ്ദുറഹ്മാൻകുട്ടി, ഉള്ളാട്ട് കോയ, എം. സമദ്, അയ്യൂബ് തലാപ്പിൽ, എം. ഹംസക്കുട്ടി, കെ.പി. ഫൈസൽ, മലയിൽ പ്രഭാകരൻ, കെ. രത്നാകരൻ, സിപി. ലത്തീഫ്, ഗോപി, എൽ.എസ്. രാജീവ്, പി.ആർ.ഒ മുനീർ, സാദിഖ്, സൽമാൻ, ഷമീം, നഴ്സിങ് സൂപ്രണ്ടുമാരായ ശ്രീലത, സുധ എന്നിവരും മറ്റു ജീവനക്കാരും നാട്ടുകാരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

