Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാ​ലി​യാ​റി​ൽ കാ​ണാം, ജ​ലോ​ത്സ​വം

text_fields
bookmark_border
ഏ​ഷ്യ​യി​ലെ ര​ണ്ടാ​മ​ത്തെ ദീ​ർ​ഘ​ദൂ​ര ജ​ല​യാ​ത്ര​ക്ക് ചാ​ലി​യാ​റി​ൽ തു​ട​ക്കം
ചാ​ലി​യാ​റി​ൽ കാ​ണാം, ജ​ലോ​ത്സ​വം
cancel
camera_alt

ചാ​ലി​യാ​റി​ൽ ആ​രം​ഭി​ച്ച ദീ​ർ​ഘ​ദൂ​ര ജ​ല​യാ​ത്ര

നി​ല​മ്പൂ​ർ: ഏ​ഷ്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ദീ​ർ​ഘ​ദൂ​ര ക​യാ​ക്കി​ങ് യാ​ത്ര​യാ​യ ചാ​ലി​യാ​ർ റി​വ​ർ പാ​ഡി​ൽ സീ​സ​ൺ 12ന് ​നി​ല​മ്പൂ​രി​ൽ തു​ട​ക്കം. നി​ല​മ്പൂ​ർ ഗ​വ. മാ​ന​വേ​ദ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ക​ട​വി​ൽ നി​ന്നാ​ണ് 68 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള മൂ​ന്ന് ദി​വ​സ​ത്തെ സാ​ഹ​സി​ക യാ​ത്ര ആ​രം​ഭി​ച്ച​ത്. ചാ​ലി​യാ​ർ ന​ദി​യു​ടെ സം​ര​ക്ഷ​ണ​വും ജ​ല​സ്രോ​ത​സ്സു​ക​ൾ മ​ലി​ന​മാ​കാ​തെ നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും മു​ൻ​നി​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ യാ​ത്ര​യാ​ണി​ത്.

കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​ല്ലി ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സും നി​ല​മ്പൂ​ർ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന, മ​ധ്യ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, അ​സം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പു​റ​മെ അ​മേ​രി​ക്ക, ന്യൂ​സി​ലാ​ൻ​ഡ്, സ്പെ​യി​ൻ, ഇം​ഗ്ല​ണ്ട് എ​ന്നീ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ 102 പേ​രാ​ണ് ചാ​ലി​യാ​റി​ന്‍റെ മ​ടി​ത്ത​ട്ടി​ലൂ​ടെ​യു​ള്ള സാ​ഹ​സി​ക യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക. ഇ​തി​ൽ എ​ട്ട് വ​യ​സ്സു​ള്ള കു​ട്ടി​യും 15 വ​യ​സ്സി​ന് താ​ഴെ​യു​ള്ള 15 പേ​രും, 50 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 21 പേ​രും, 15 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

നി​ല​മ്പൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​രി​ലെ ജെ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സ് കേ​ന്ദ്ര​ത്തി​ൽ സ​മാ​പി​ക്കും.

ക​യാ​ക്കി​ങ്, സ്റ്റാ​ൻ​ഡ് അ​പ്പ് പാ​ഡ​ലി​ങ്, റ​ഫ്റ്റി​ങ് തു​ട​ങ്ങി​യ ജ​ല​കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലൂ​ടെ ചാ​ലി​യാ​റി​ന്‍റെ നൈ​സ​ർ​ഗി​ക ഭം​ഗി അ​നു​ഭ​വി​ക്കു​ന്ന​തി​നോ​ടൊ​പ്പം ന​ദീ​സം​ര​ക്ഷ​ണ​ത്തി​ന്റെ വ​ലി​യൊ​രു സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും ഈ ​യാ​ത്ര ല​ക്ഷ്യ​മി​ടു​ന്നു. യാ​ത്ര​യി​ലു​ട​നീ​ളം ചാ​ലി​യാ​റി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ന​ദി ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ യാ​ത്ര​യി​ൽ ചാ​ലി​യാ​റി​ൽ നി​ന്നും 1500 കി​ലോ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചി​രു​ന്നു.

യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി നി​ർ​വ​ഹി​ച്ചു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ജെ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സ് സ്ഥാ​പ​ക​ൻ കൗ​ഷി​ഖ് കൊ​ടി​ത്തോ​ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ​ത്മി​നി ഗോ​പി​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി. നി​ല​മ്പൂ​ർ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് മു​ജീ​ബ് ദേ​വ​ശ്ശേ​രി, ജെ​ല്ലി​ഫി​ഷ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റി​ൻ​സി ഇ​ക്ബാ​ൽ,ന്യൂ​സി​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത ക​യാ​ക്കി​ങ് താ​രം ആ​ക്സ് റൗ​ളി​ൺ​സ​ൺ, ജെ​ല്ലി​ഫി​ഷ് മാ​നേ​ജ​ർ പ്ര​സാ​ദ് തു​മ്പാ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ല​യാ​ത്ര​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​ൽ​നി​ന്നുള്ള ബാ​ലി​ക​യും ല​ണ്ട​നി​ൽ​നി​ന്നു​ള്ള വ​യോ​ധി​ക​യും

നി​ല​മ്പൂ​ർ: എ​ട്ടു​വ​യ​സ്സു​ള്ള കു​ട്ടി​യും എ​ഴു​പ​ത് വ​യ​സ്സു​കാ​രി​യും ഇ​ത്ത​വ​ണ ക​യാ​ക്കി​ങ്ങി​ന്‍റെ മാ​റ്റു​കൂ​ട്ടാ​നു​ണ്ടാ​കും. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി സ്വ​ര അ​യ്യ​രാ​ണ് എ​ട്ടു​വ​യ​സ്സു​കാ​രി. പി​താ​വ് ശ്രീ​റാ​മി​ന്‍റെ കൂ​ടെ​യാ​ണ് സ്വ​ര ജ​ല​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സ്വ​ര അ​യ്യ​ർ ചാ​ലി​യാ​റി​ൽ തു​ഴ​യെ​റി​യു​ന്ന​ത്.

ല​ണ്ട​ൻ സ്വ​ദേ​ശി​നി ലൂ​യി​സ് നോ​ള​ൻ ആ​ണ് എ​ഴു​പ​തി​ലും ചു​റു​ചു​റു​ക്കോ​ടെ ചാ​ലി​യാ​റി​ൽ തു​ഴ​യെ​റി​യാ​ൻ എ​ത്തി​യെ​ത്. കേ​ര​ള​ത്തി​ൽ ആ​ദ‍്യ​മാ​യാ​ണ് ക​യാ​ക്കി​ങി​ൽ ഇ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. ചാ​ലി​യാ​റി​നെ കു​റി​ച്ച് വാ​യി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ചാ​ലി​യ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​നാ​ണ് തു​ഴ​യെ​റി​യാ​ൻ ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നും ലൂ​യി​സ് നോ​ള​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Water Fest Awaits You at Chaliyar
Next Story