Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലിന്യസംസ്കരണം മൂന്ന് മാസത്തിനിടെ 72.72 ലക്ഷം പിഴ; ജി​ല്ല​യി​ൽ ന​ട​ത്തി​യ​ത് 18,986 പ​രി​ശോ​ധ​ന

text_fields
bookmark_border
മാലിന്യസംസ്കരണം മൂന്ന് മാസത്തിനിടെ 72.72 ലക്ഷം പിഴ; ജി​ല്ല​യി​ൽ ന​ട​ത്തി​യ​ത് 18,986 പ​രി​ശോ​ധ​ന
cancel

മ​ല​പ്പു​റം: പു​തു​താ​യി നി​ല​വി​ൽ​വ​ന്ന ‘ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ട​ങ്ങ​ൾ’ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​വ​കു​പ്പ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ലെ വീ​ഴ്ച ക​ണ്ടെ​ത്താ​ൻ ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം ജി​ല്ല​യി​ൽ 18,986 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. 72,72,760 രൂ​പ പി​ഴ ചു​മ​ത്തി. ജൂ​ണി​ൽ 10,848 പ​രി​ശോ​ധ​ന​ക​ളി​ലാ​യി 43,58,425 രൂ​പ​യും ജൂ​ലൈ​യി​ൽ 4937 പ​രി​ശോ​ധ​ന​ക​ളി​ൽ 21,01,385 രൂ​പ​യും ആ​ഗ​സ്റ്റി​ൽ 3201 പ​രി​ശോ​ധ​ന​ക​ളി​ൽ​നി​ന്നാ​യി 8,12,950 രൂ​പ​യും പി​ഴ​യി​ട്ടു.

മാ​ലി​ന്യ​ശേ​ഖ​ര​ണം ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​നു​ള്ള ഹ​രി​ത​മി​ത്രം ആ​പ്ലി​ക്കേ​ഷ​നി​ലെ സേ​വ​നം ജൂ​ണി​ൽ 80 ശ​ത​മാ​ന​വും ജൂ​ലൈ​യി​ൽ 91.7 ശ​ത​മാ​ന​വും ആ​ഗ​സ്റ്റി​ൽ 91 ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി. ജി​ല്ല​യി​ൽ 11,51,559 കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സേ​വ​നം ന​ൽ​കു​ന്ന​ത്. ജൂ​ണി​ൽ 3.58 കോ​ടി​യും ജൂ​ലൈ​യി​ൽ 4.04 കോ​ടി​യും ആ​ഗ​സ്റ്റി​ൽ 4.18 കോ​ടി രൂ​പ​യും ഹ​രി​ത​ക​ർ​മ​സേ​ന യൂ​സ​ർ ഫീ​സി​ന​ത്തി​ൽ ല​ഭി​ച്ചു. ജൂ​ൺ -5,91,000, ജൂ​ലൈ -6,25,000, ആ​ഗ​സ്റ്റ് 6,38,000 എ​ന്നി​ങ്ങ​നെ​യാ​ണ് യൂ​സ​ർ ഫീ ​അ​ട​ച്ച​വ​രു​ടെ എ​ണ്ണം.

ക​ല​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ജി​ല്ല സ്​​പെ​ഷ​ൽ സെ​ൽ യോ​ഗ തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 106 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഡി​റ്റോ​റി​യം, കാ​റ്റ​റി​ങ് ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് ഉ​ട​മ​ക​ളു​ടെ യോ​ഗം ചേ​ർ​ന്ന് ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ശ​ക്ത​മാ​ക്കാ​നും മാ​ലി​ന്യ​സം​സ്ക​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

അ​ടു​ത്ത​മാ​സം മു​ത​ൽ ജി​ല്ല ജോ​യ​ന്റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സ്, ശു​ചി​ത്വ മി​ഷ​ൻ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വൈ​ദ്യു​തി, കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ല​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Waste management 72.72 lakh fines in three months
Next Story