Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം ജില്ല കലക്ടറായി വി.ആർ. വിനോദ്

text_fields
bookmark_border
മലപ്പുറം ജില്ല കലക്ടറായി വി.ആർ. വിനോദ്
cancel

മലപ്പുറം: പുതിയ മലപ്പുറം ജില്ല കലക്ടറായി വി.ആർ. വിനോദ് ചുമതലയേൽക്കും. നിലവിലെ ജില്ല കലക്ടർ വി.ആർ. പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി മാറ്റിയ സാഹചര്യത്തിലാണ് വി.ആർ വിനോദ് ചുമതലയേൽക്കുക. വിനോദ് നിലവിൽ ഭക്ഷ്യ സുരക്ഷ കമീഷണറാണ്.

സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ നടത്തിയ അഴിച്ചുപണിയിൽ ആറ് ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. മലപ്പുറം കൂടാതെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ കലക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട കലക്ടറായിരുന്ന ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ട് എം.ഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. അദീല അബ്‌ദുല്ലക്ക് പകരമാണ് നിയമനം.

ആലപ്പുഴ ജില്ല കലക്ടറായിരുന്ന ഹരിത വി. കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി. സാമുവൽ ആലപ്പുഴ കലക്ടറാകും. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ. ഷിബു പത്തനംതിട്ട ജില്ല കലക്ടറാകും.

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസാണ് പുതിയ കൊല്ലം കലക്ടർ. പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന അരുൺ കെ. വിജയനെ കണ്ണൂർ കലക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായിട്ടുള്ള സ്നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് കലക്ടറായും നിയമിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VR Vinod as new district collector Malappuram
Next Story