വോട്ടിങ് മെഷിന് വെയര്ഹൗസ് ഉദ്ഘാടനം ഇന്ന്
text_fieldsഉദ്ഘാടനത്തിന് ഒരുങ്ങിയ കലക്ടറേറ്റിലെ വോട്ടിങ് മെഷിന്
വെയര്ഹൗസ്
മലപ്പുറം: ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള് സൂക്ഷിക്കാൻ മലപ്പുറം സിവില് സ്റ്റേഷനില് നിര്മിച്ച ഇ.വി.എം/വി.വി പാറ്റ് വെയര്ഹൗസ് ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. രാവിലെ 11ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര് സഞ്ജയ് കൗള് നിര്വഹിക്കും. തിരുവനന്തപുരം, കണ്ണൂര് ജില്ലകളിലെ വെയര്ഹൗസുകളുടെ ഉദ്ഘാടനം ഓണ്ലൈനായും ചടങ്ങില് നിര്വഹിക്കും.
ഇരുനിലകളിലായി കലക്ടറേറ്റിലെ കുടുംബകോടതി കെട്ടിടത്തിന് സമീപമായിട്ടാണ് വെയര്ഹൗസ് നിർമിച്ചിരിക്കുന്നത്. 2020 ജൂണോടെയാണ് നിർമാണം ആരംഭിച്ചത്. ഒരു വർഷം കൊണ്ട് തന്നെ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉദ്ഘാടനം നീളുകയായിരുന്നു. ഇതുവരെ വോട്ടിങ് മെഷിനുകൾ പൂർണമായി സൂക്ഷിക്കാൻ സൗകര്യമില്ലാത്തത് കാരണം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിലാണ് സൂക്ഷിച്ചിരിക്കുന്നത്. പുതിയ കെട്ടിടം വരുന്നതോടെ ഡി.ടി.പി.സി ഹാളിലെ വോട്ടിങ് മെഷിനുകളും അനുബന്ധ സാമഗ്രികളും കേന്ദ്രത്തിലെത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

