ജിഷ്ണുവിന് ഓണസമ്മാനവുമായി കെ.എസ്.ഇ.ബി ജീവനക്കാർ
text_fieldsതേലക്കാട് തിരുത്തിയിൽ ജിഷ്ണുവിെൻറ വീട്ടിൽ വൈദ്യുതി സ്വിച്ച് ഒാൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്
എം. ഹംസക്കുട്ടി നിർവഹിക്കുന്നു
വെട്ടത്തൂർ: ജിഷ്ണുവിന് ഓണസമ്മാനവുമായി കെ.എസ്.ഇ.ബി ജീവനക്കാരെത്തിയതോടെ ഇരുട്ടിലായിരുന്ന വീട്ടിൽ ഇനി വൈദ്യുതിദീപങ്ങൾ തെളിയും. കാപ്പ് ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി തേലക്കാട് തിരുത്തിയിൽ ജിഷ്ണുവിെൻറ വീട്ടിലാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ കൂട്ടായ്മ സൗജന്യമായി വൈദ്യുതിയെത്തിച്ചത്.
പ്രദേശത്തെ ഇലക്ട്രീഷ്യൻ സന്തോഷ് കുമാർ വയറിങ് ജോലികൾ ഏറ്റെടുത്തുചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ഹംസക്കുട്ടി സ്വിച്ച് ഓൺ നിർവഹിച്ചു. പൊതുപ്രവർത്തകരായ കെ. മുഹമ്മദലി, എ.പി. മുഹമ്മദലി, കെ.എസ്.ഇ.ബി ജീവനക്കാരായ സി.എ. സലീം, ദേവരാജ്, അബ്ദുൽ അസീസ്, പി.കെ. പ്രദീപ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

