ഗ്രാമീൺ ബാങ്കിലെ നിയമന നിരോധനം പിന്‍വലിക്കണമെന്ന് യൂനിയനുകൾ
text_fieldsമലപ്പുറം: കേരള ഗ്രാമീൺ ബാങ്കിലെ നിയമന നിരോധനം പിന്‍വലിക്കണമെന്ന് കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂനിയനും (കെ.ജി.ബി.ഇ.യു) കേരള ഗ്രാമീൺ ബാങ്ക് ഓഫിസേഴ്സ് യൂനിയനും (കെ.ജി.ബി.ഒ.യു) ആവശ്യപ്പെട്ടു.
37,000 കോടിയുടെ ബിസിനസ് നടക്കുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ വലിയതോതില്‍ ജീവനക്കാരുടെ കുറവുണ്ടെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ വേണ്ടത്ര നടപടി സ്വീകരിക്കുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. അടുത്ത രണ്ട് വര്‍ഷത്തേക്ക് നിയമനങ്ങള്‍ നടത്തേണ്ടതില്ലെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനല്‍ സെലക്ഷന് (ഐ.ബി.പി.എസ്) വഴി നിയമനങ്ങള്‍ തുടര്‍ന്നും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തസമ്മേളനത്തില്‍ കെ.ജി.ബി.ഇ.യു ജനറല്‍ സെക്രട്ടറി കെ. പ്രകാശന്, വൈസ് പ്രസിഡൻറ് എസ്. ബാലചന്ദ്രന്, കെ.ജി.ബി.ഇ.യു പ്രസിഡൻറ് ഗണേശന് പുത്തലത്ത്, ജനറല്‍ സെക്രട്ടറി സി. മിഥുന് എന്നിവർ സംബന്ധിച്ചു.
