Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൃ​ഗ​ചി​കി​ത്സ...

മൃ​ഗ​ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​നി വീ​ട്ടു​പ​ടി​ക്ക​ല്‍; ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി യൂ​നി​റ്റ്

text_fields
bookmark_border
മൃ​ഗ​ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​നി വീ​ട്ടു​പ​ടി​ക്ക​ല്‍; ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി യൂ​നി​റ്റ്
cancel

മ​ല​പ്പു​റം: മൃ​ഗ​ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ള്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി യൂ​നി​റ്റ് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്നു.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​വ്സ്റ്റോ​ക്ക് ഹെ​ല്‍ത്ത് ആ​ൻ​ഡ് ഡി​സീ​സ് ക​ണ്‍ട്രോ​ള്‍ എ​ന്ന കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

പ​ദ്ധ​തി പ്ര​കാ​രം അ​നു​വ​ദി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഫ്ലാ​ഗ് ഓ​ഫ് വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. തി​രൂ​ര്‍, നി​ല​മ്പൂ​ര്‍ ബ്ലോ​ക്കു​ക​ളി​ലേ​ക്കാ​യി ര​ണ്ട് വാ​ഹ​ന​ങ്ങ​ളാ​ണ് ജി​ല്ല​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ ജി​ല്ല​ത​ല കൈ​മാ​റ്റ ച​ട​ങ്ങ് ജ​നു​വ​രി ഏ​ഴി​ന് രാ​വി​ലെ 10.30ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ​യി​ല്‍ നി​ന്ന് തി​രൂ​ര്‍, നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ര്‍ വാ​ഹ​നം ഏ​റ്റു​വാ​ങ്ങും. ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് 1962 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ ഈ ​സേ​വ​ന​ത്തി​നാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VeterinaryMalappuramVeterinary doctorMobile veterinary unit
News Summary - Veterinary treatments now available at home; Mobile veterinary unit in the district
Next Story