വിരൽ തുമ്പിൽ പേന കറക്കി ഗിന്നസ് റെക്കോഡിലേക്ക്
text_fieldsവേങ്ങര: വിരൽ തുമ്പിൽ പേന കറക്കി ഗിന്നസ് റെക്കോഡ് നേട്ടവുമായി വേങ്ങര സ്വദേശി സിനാൻ. വേങ്ങര മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ ബി.സി.എ വിദ്യാർഥിയാണ്.
ഒരു മിനിറ്റിൽ 108 തവണ വിരൽത്തുമ്പിൽ പേന കറക്കിയാണ് സിനാൻ ഗിന്നസ് റെക്കോഡ്സിൽ ഇടംനേടിയത്. കാനഡയിൽനിന്നുള്ള അലേഷ്യ അമോട്ടോയുടെ പേരിലുള്ള റെക്കോഡാണ് സിനാൻ പഴങ്കഥയാക്കിയത്. നേരത്തേ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ സിനാൻ, നിരന്തര പരിശീലനത്തിലൂടെ ലോക റെക്കോഡും കരസ്ഥമാക്കുകയായിരുന്നു.
കോളജിൽവെച്ച് സഹപാഠികളുടെയും അധ്യാപകരുടെയും ജഡ്ജിങ് കമ്മിറ്റി അംഗങ്ങളുടെയും സാനിധ്യത്തിലാണ് ഗിന്നസ് റെക്കോഡിന് അപേക്ഷിക്കാനുള്ള വിഡിയോ നിർമിച്ചത്. സിനാനെ കോളജ് പ്രിൻസിപ്പൽ, മാനേജ്മെൻറ്, സ്റ്റാഫ് അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ അനുമോദിച്ചു.

