ഇത് പഞ്ചായത്തിന്റെ തീറ്റപ്പുൽ കൃഷിയല്ല !
text_fieldsവേങ്ങര ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കെട്ടിട സമുച്ചയത്തിന്റെ ടെറസിൽ പുല്ല് തഴച്ചുവളർന്ന
നിലയിൽ
വേങ്ങര: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കെട്ടിടത്തിന് മുകളിൽ പുല്ല് വളരുന്നു. തീറ്റപ്പുൽകൃഷിയാണോ എന്ന് സംശയിക്കുമാറ് തഴച്ചുവളരുകയാണ് പാഴ് ചെടികൾ. ടെറസിന് മുകളിൽ വളരുന്ന ഇവ കെട്ടിടത്തിന്റെ ഉറപ്പിന് ഭീഷണിയാകാൻ സാധ്യതയുണ്ട്. ടെറസിൽ വെള്ളം കെട്ടിനിൽക്കുന്നത് കാരണം പായലുകൾ നിറയുന്നതും ഇവിടെ സാധാരണ കാഴ്ചയാണ്.
കൂടാതെ സാമൂഹിക വിരുദ്ധർ തള്ളുന്ന മാലിന്യവും ടെറസിൽ കൂടിക്കിടക്കുന്നുണ്ട്. ഇവ യഥാസമയം നീക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

