Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightലോറി വരാന്തയിലേക്ക്...

ലോറി വരാന്തയിലേക്ക് മറിഞ്ഞു; വീട് ഭാഗികമായി തകർന്നു

text_fields
bookmark_border
ലോറി വരാന്തയിലേക്ക് മറിഞ്ഞു; വീട് ഭാഗികമായി തകർന്നു
cancel
camera_alt

ക​ക്കാ​ടം​പു​റ​ത്ത് ഊ​ക്ക​ത്ത് പ​ള്ളി​ക്ക് സ​മീ​പം വീ​ടി​ന്റെ

വ​രാ​ന്ത​യി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി

വേ​ങ്ങ​ര: വ​രാ​ന്ത​യി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞു​വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.തി​രൂ​ര​ങ്ങാ​ടി- അ​രീ​ക്കോ​ട് സം​സ്ഥാ​ന​പാ​ത​യി​ൽ ക​ക്കാ​ടം​പു​റ​ത്ത് ഊ​ക്ക​ത്ത് പ​ള്ളി​ക്ക് എ​തി​ർ​വ​ശ​ത്ത് കെ.​പി. ബാ​വ​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. കു​ന്നും​പു​റം ഭാ​ഗ​ത്ത് നി​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ എം. ​സാ​ന്റു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ഴ​യി​ൽ തെ​ന്നി​യ​താ​വും അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ​യ​ലി​ൽ നി​ന്ന് പ​ത്ത​ടി​യി​ല​ധി​കം ഉ​യ​ർ​ത്തി​യു​ണ്ടാ​ക്കി​യ ഈ ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തേ വീ​ട്ടി​ലേ​ക്ക് റോ​ഡി​ൽ നി​ന്ന് ബൈ​ക്ക് മ​റി​ഞ്ഞി​രു​ന്നു.

സ​മീ​പ​ത്തെ പ​ള്ളി​യു​ടെ മു​ന്നി​ൽ ഒ​രു വാ​നും താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. വ​ള​വും ഇ​റ​ക്ക​വു​മു​ള്ള ഇ​വി​ടെ റോ​ഡി​ന് പാ​ർ​ശ്വ​ഭി​ത്തി നി​ർ​മ്മി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണം. വ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷ​ക്കാ​യി മെ​റ്റ​ൽ വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നും റോ​ഡി​ൽ ഡി​വൈ​ഡ​ർ നി​ർ​മി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vengaramalappuram
News Summary - The lorry overturned; house was partially destroyed
Next Story