Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightത​ട്ടാ​ഞ്ചേ​രിമ​ല...

ത​ട്ടാ​ഞ്ചേ​രിമ​ല കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി

text_fields
bookmark_border
ജ​ല​സം​ഭ​ര​ണി
cancel
camera_alt

വേ​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡി​ൽ വ​ലി​യോ​റ പാ​ണ്ടി​ക​ശാ​ല ത​ട്ടാ​ഞ്ചേ​രി മ​ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ജ​ല​സം​ഭ​ര​ണി

വേ​ങ്ങ​ര: വേ​ങ്ങ​ര പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡി​ലെ വ​ലി​യോ​റ പാ​ണ്ടി​ക​ശാ​ല ത​ട്ടാ​ഞ്ചേ​രി മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​യി. 2015ൽ ​ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ൽ​നി​ന്നു​ള്ള 35 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ​മാ​രം​ഭി​ച്ച പ്ര​വൃ​ത്തി ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 64.5 ല​ക്ഷം രൂ​പ​യു​മ​ട​ക്കം ഒ​രു കോ​ടി​യോ​ളം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​തോ​ടൊ​പ്പം വ​ലി​യോ​റ ബാ​ക്കി​ക്ക​യം റെ​ഗു​ലേ​റ്റ​റി​ന് സ​മീ​പ​ത്തെ കി​ണ​ർ നി​ർ​മാ​ണ​വും ത​ട്ടാ​ഞ്ചേ​രി മ​ല​യി​ലെ 25,000 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ത​ട്ടാ​ഞ്ചേ​രി മ​ല. കി​ണ​റി​ല്ലാ​ത്ത​വ​രും സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രി​ൽ അ​ധി​ക​വും. പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking water projectMalappuram News
News Summary - Thattancherimala drinking water Project-Inauguration
Next Story