ചോക്കിൽ തീർത്ത പള്ളിമിനാരവുമായി സുബ്രഹ്മണ്യൻ
text_fieldsചോക്കിൽ തീർത്ത മിനാരം, സുബ്രഹ്മണ്യൻ
വേങ്ങര: ബോർഡിൽ എഴുതുന്ന ചോക്ക് കൊണ്ട് പള്ളി മിനാരം തീർത്ത് ചിത്രകലാധ്യാപകൻ സുബ്രഹ്മണ്യൻ. കണ്ണമംഗലം മേമാട്ടുപാറ സ്വദേശിയായ മേലേ വട്ടശ്ശേരി സുബ്രഹ്മണ്യൻ ശിൽപകലയിൽ വ്യത്യസ്തത പുലർത്തുന്ന കലാകാരനാണ്. വൈലോപ്പിള്ളിയുടെ മാമ്പഴം അടക്കമുള്ള ശിൽപങ്ങൾ കളിമണ്ണിൽ നിർമിച്ച് സുബ്രഹ്മണ്യൻ ശ്രദ്ധനേടിയിരുന്നു. ചെമ്പുകമ്പിയിൽ തീർത്ത ഗാന്ധി ശിൽപങ്ങളും ശ്രദ്ധിക്കപ്പെട്ടു.
മുല്ലപ്പൂ ചൂടി നിൽക്കുന്ന മലയാളി മങ്കയുടെ കളിമൺ ശിൽപം, ചെമ്പുകമ്പികളിൽ തീർത്ത ഗാന്ധി ചിത്രം, നൂലിൽ തീർത്ത ഗാന്ധി, വെട്ടുതുണികളിൽ തീർത്ത ചാച്ചാജി, കറിയുപ്പിൽ തീർത്ത ഗാന്ധിജി, വിത്ത് പാകി മുളപ്പിച്ച് ചെയ്ത ഇന്ത്യൻ ഭൂപടം എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കരകൗശല നിർമിതികളാണ്. പുകയൂർ വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂളിലെ ചിത്രകലാധ്യാപകനാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

