സുബ്രഹ്മണ്യൻ പതിവ് മുടക്കിയില്ല: ശിശുദിനത്തിന് വേറിട്ട നെഹ്റു ശിൽപം
text_fieldsശിശുദിനത്തോടനുബന്ധിച്ചു സുബ്രഹ്മണ്യൻ വെട്ടുതുണിയിൽ രൂപകൽപന ചെയ്ത
നെഹ്റുവിെൻറ ശിൽപം
വേങ്ങര: ഇത്തവണയും ശിശുദിനത്തിന് മേലെവട്ടശേരി സുബ്രഹ്മണ്യൻ പതിവ് മുടക്കിയില്ല. രാഷ്ട്ര നേതാക്കളുടെ ജന്മദിനത്തിനു വേറിട്ട ശിൽപങ്ങൾ കൊണ്ട് ശ്രദ്ധേയനാവാറുള്ള സുബ്രഹ്മണ്യൻ ഇത്തവണ ശിശുദിനത്തോടനുബന്ധിച്ച് തുണി കഷണങ്ങൾ ഉപയോഗിച്ചാണ് നെഹ്റുവിെൻറ ശിൽപം രൂപപ്പെടുത്തിയത്. ചിത്രകലയിലും ശിൽപ നിർമാണത്തിലും ഒരു പോലെ കരവിരുത് തെളിയിച്ച സുബ്രഹ്മണ്യൻ കണ്ണമംഗലം മേമാട്ടുപാറ സ്വദേശിയും ചിത്രകല അധ്യാപകനുമാണ്.
ഭൂഗോളമേന്തിയ മാലാഖ, മാസ്ക് ധരിച്ച മഹാബലി, മാമ്പഴം, മലയാളി മങ്ക, സങ്കൽപ വധു, പൊലീസ്, വിദ്യാർഥിനി, അധ്യാപിക എന്നിവ കോവിഡ് കാലത്തെ സുബ്രഹ്മണ്യെൻറ ജനശ്രദ്ധയാകർഷിച്ച ശിൽപങ്ങളാണ്.

