ഇത്ര സമ്പുഷ്ടമാണോ സോയാബീൻ?
text_fieldsചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്രസേന ക്ലബ് സംഘടിപ്പിച്ച സോയ ഫെസ്റ്റ് ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു
വേങ്ങര: അന്താരാഷ്ട്ര സോയാബീൻ വർഷത്തോടനുബന്ധിച്ച് സോയാബീന്റെ പ്രാധാന്യം മനസ്സിലാക്കാനും പോഷകമൂല്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുമായി വേങ്ങര ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്രസേന ക്ലബ് സോയ ഫെസ്റ്റ് സംഘടിപ്പിച്ചു.
സോയ പയർ, ചങ്ക്സ് തുടങ്ങിയവകൊണ്ടുള്ള തോരൻ, ഗ്രേവി, ബിരിയാണി, അട, സോയതൈര് തുടങ്ങി 70ൽപരം വിഭവങ്ങളാണ് ടി.പി. രിഫ, എ. റിഷ, പി.വി. മിൻഷ തുടങ്ങിയ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ തയാറാക്കി പ്രദർശിപ്പിച്ചത്. മേള ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ് അധ്യക്ഷത വഹിച്ചു.

