പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആറുപേർ പിടിയിൽ
text_fieldsവേങ്ങര: പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കിയ ആറു പേർ വേങ്ങര പൊലീസിെൻറ പിടിയിൽ. ഊരകം കീഴ്മുറി നെടുമ്പറമ്പ് സ്വദേശി മുഹമ്മദ് കബീർ (29), ചേറൂർ സ്വദേശി നിസാർ (42), ഐക്കരപ്പടി സ്വദേശി ഗോപാലകൃഷ്ണൻ (41), മോങ്ങം സ്വദേശി പോക്കർ (50), ഊരകം മമ്പീതി സ്വദേശി മുഹമ്മദ് (55), കക്കാട് സ്വദേശി നൗഷാദ് (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കരിപ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിബു, എസ്.ഐ.മാരായ മുഹമ്മദ് റഫീഖ്, അബൂബക്കർ, ഉണ്ണികൃഷ്ണൻ, എ.എസ്.ഐ അഷ്റഫ്, അശോകൻ, സീനിയർ സി.പി.ഒ പി. ഷിജു, എം.പി. സുബൈർ, സി.പി.ഒ അനിൽകുമാർ, രഞ്ജിത്, ഷബീർ, സരിത, ബിന്ദു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

