Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightസ്കൂ​ളു​ക​ളി​ൽ...

സ്കൂ​ളു​ക​ളി​ൽ അ​ടു​ക്ക​ള പ​ച്ച​ക്ക​റി​ത്തോ​ട്ട​മൊ​രു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്

text_fields
bookmark_border
സ്കൂ​ളു​ക​ളി​ൽ അ​ടു​ക്ക​ള പ​ച്ച​ക്ക​റി​ത്തോ​ട്ട​മൊ​രു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്
cancel

വേ​ങ്ങ​ര: ന​വം​ബ​ർ 25ന​കം എ​ല്ലാ സ്കൂ​ളു​ക​ളി​ലും കൃ​ഷി വ​കു​പ്പി​ന്റെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടു​ക്ക​ള പ​ച്ച​ക്ക​റി​ത്തോ​ട്ടം ആ​രം​ഭി​ക്ക​ണ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശം. നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൃ​ഷി​വ​കു​പ്പി​ന്റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. സ്ഥ​ല​സൗ​ക​ര്യം പ​രി​മി​ത​മാ​യ സ്കൂ​ളു​ക​ളി​ൽ ഗ്രോ​ബാ​ഗ് സം​വി​ധാ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മാ​ത്ര​മ​ല്ല ഉ​ത്ത​ര​വി​റ​ങ്ങി ദി​വ​സ​ങ്ങ​ൾ​ക്ക​കം തോ​ട്ടം നി​ർ​മി​ച്ച​തി​ന്റെ പ​ട​ങ്ങ​ൾ ന​വം​ബ​ർ 25ന​കം അ​യ​ച്ചു​കൊ​ടു​ക്ക​ണം.

തോ​ട്ട​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ഡി.​പി.​ഐ ഓ​ഫി​സി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ശേ​ഖ​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ല​ഭ്യ​മാ​യ പ​ച്ച​ക്ക​റി​യു​ടെ അ​ള​വും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ജ​ന​പ്ര​തി​നി​ധി​ക​ൾ, പി.​ടി.​എ പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ, മാ​ലി​ന്യ സം​സ്ക​ര​ണ സൗ​ക​ര്യ​ങ്ങ​ൾ, പ്ലേ​റ്റ്, ഗ്ലാ​സ്‌ എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ക​ലോ​ത്സ​വം, ശാ​സ്ത്രോ​ത്സ​വം, കാ​യി​കോ​ത്സ​വം തു​ട​ങ്ങി​യ​വ ന​ട​ക്കു​ന്ന ന​വം​ബ​റി​ൽ ത​ന്നെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പി.​ടി.​എ​യും അ​ടു​ക്ക​ള തോ​ട്ട​ത്തി​ലേ​ക്കി​റ​ങ്ങ​ണ​മെ​ന്ന ഉ​ത്ത​ര​വി​ൽ ആ​ശ​ങ്ക​യി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. ഫോ​ട്ടോ സ​ഹി​തം റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം എ​ങ്ങ​നെ ന​ട​പ്പാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsKitchen Gardening
News Summary - schools should have Kitchen gardens
Next Story