സഞ്ജുവിന് യാത്രാമൊഴി; കുടുംബത്തിന് വീടൊരുങ്ങുന്നു
text_fieldsസഞ്ജു എന്ന
ഉണ്ണിക്കുട്ടൻ
വേങ്ങര: വാഹനാപകടത്തിൽ മരണപ്പെട്ട സഞ്ജുവെന്ന ഉണ്ണിക്കുട്ടന് യാത്രാമൊഴി നൽകുന്നതോടൊപ്പം വാടകവീട്ടിൽ താമസിക്കുന്ന യുവാവിെൻറ കുടുംബത്തിനു വീടൊരുക്കുകയാണ് നാട്ടുകാർ. വർഷങ്ങളായി വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന കോഴിക്കോട്ടുകാരനായ സന്തോഷിെൻറ ഏക മകനായിരുന്നു സഞ്ജു. കുടുംബത്തിെൻറ ഏക ആശ്രയമായിരുന്ന, അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുകയായിരുന്ന ഉണ്ണിക്കുട്ടൻ വേങ്ങര വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കു പറ്റി മരണപ്പെടുകയായിരുന്നു.
സഞ്ജുവിെൻറ നിർധന കുടുംബത്തിനു വീടൊരുക്കുന്നതിനു ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനുപ്പയും കുണ്ടു പുഴക്കൽ സബാഹ്, കോട്ടുക്കാരൻ അബ്ദുപ്പ ചേറൂർ എന്നിവർ ചേർന്നു സംവിധാനമൊരുക്കുകയായിരുന്നു. അബ്ദുപ്പ ചേറൂർ സൗജന്യമായി നൽകുന്ന സ്ഥലത്ത് കുണ്ടുപുഴക്കൽ സബാഹ് ആണ് വീടു നിർമിച്ച് നൽകുന്നത്.

