വേങ്ങര: പഞ്ചായത്ത് അംഗം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്
text_fieldsവേങ്ങര: പഞ്ചായത്ത് അംഗം വേങ്ങര അസംബ്ലി മണ്ഡലത്തിൽ മത്സരിക്കുന്നു. കണ്ണമംഗലം പഞ്ചായത്ത് എട്ടാം വാർഡ് അംഗം കെ.കെ. ഹംസയാണ് സ്വതന്ത്രനായി വേങ്ങര മണ്ഡലത്തിൽ മത്സരിക്കുന്നതായി വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
എസ്.ടി.യു കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് മുസ്ലിം ലീഗ് അംഗത്വം നൽകാതിരിക്കുകയും ചെയ്തയാളാണ് ഹംസ.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണമംഗലം പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ചു വിജയിച്ച ഇയാൾ, വേങ്ങര മണ്ഡലത്തിെൻറ ജനപ്രതിനിധികളായ മുസ്ലിം ലീഗ് മെമ്പർമാർ നാളിതുവരെ വികസന കാര്യങ്ങളിൽ താല്പര്യമെടുത്തില്ലെന്നും ഇതിനൊരു പരിഹാരത്തിനായാണ് താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അവകാശപ്പെട്ടു.

