അമ്പലമുണ്ടാക്കിയതിന്റെ കണക്കല്ല മോദി പറയേണ്ടത് -എം. സ്വരാജ്
text_fieldsവേങ്ങര: അമ്പലമുണ്ടാക്കിയതിന്റെ കണക്കല്ല, ജനങ്ങൾക്കുവേണ്ടി എന്തു ചെയ്തു എന്നാണ് നരേന്ദ്ര മോദി പറയേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. വി. വസീഫിന്റെ വിജയത്തിനായി ചേർന്ന എൽ.ഡി.എഫ് വേങ്ങര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പിൽ ആരു ജയിക്കും എന്നതല്ല, മറിച്ച് മതനിരപേക്ഷ ഇന്ത്യ നിലനിൽക്കുമോ എന്നതാണ് പ്രശ്നം. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള കരുക്കളാണ് ആർ.എസ്.എസ് നീക്കുന്നത്.
പട്ടിണി, ഭവന രാഹിത്യം, തൊഴിലില്ലായ്മ എന്നിവയിലെല്ലാം ഇന്ത്യ മുന്നിലാണ്. ഏതു കൊടുങ്കാറ്റടിച്ചാലും ഇളകാത്ത ചേരിയാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു.
കെ. നയീം അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി വി. വസീഫ്, എ.ഐ.വൈ.എഫ് അഖിലേന്ത്യ കമ്മറ്റി അംഗം അഡ്വ. കെ.കെ. സമദ്, ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി കെ.വി. ബാലസുബ്രഹ്മണ്യൻ, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി എം. സിദ്ധാർഥ്, ഐ.എൻ.എൽ ജില്ല പ്രസിഡന്റ് തയ്യിൽ സമദ്, മുസ്തഫ കടമ്പോട്ട്, സബാഹ് കുണ്ടുപുഴക്കൽ, സതീഷ് എറമങ്ങാട് എന്നിവർ സംസാരിച്ചു.

