Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightനിലാവ് പദ്ധതി ഉടൻ...

നിലാവ് പദ്ധതി ഉടൻ തിളങ്ങാനൊരുങ്ങി വേങ്ങര

text_fields
bookmark_border
നിലാവ് പദ്ധതി ഉടൻ തിളങ്ങാനൊരുങ്ങി വേങ്ങര
cancel

വേ​ങ്ങ​ര: പ​ര​മ്പ​രാ​ഗ​ത തെ​രു​വു​വി​ള​ക്കു​ക​ള്‍ മാ​റ്റി, ഊ​ര്‍ജ സം​ര​ക്ഷ​ണ​വും പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​ക്കു​ന്ന​തു​മാ​യ എ​ല്‍.​ഇ.​ഡി ബ​ള്‍ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന 'നി​ലാ​വ്' പ​ദ്ധ​തി​യു​ടെ ആ​ദ്യ പ്ര​വൃ​ത്തി വേ​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ങ്ങി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​പ്പു​റം ഈ​സ്റ്റ്, കു​റ്റൂ​ര്‍ നോ​ര്‍ത്ത് എ​ന്നീ വാ​ര്‍ഡു​ക​ളി​ല്‍ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ര്‍, സ്ട്രീ​റ്റ് മെ​യി​ന്‍ ക​മ്പി സ്ഥാ​പി​ച്ചു​തു​ട​ങ്ങി. ഇ​തു പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ വൈ​ദ്യു​തി തൂ​ണു​ക​ളി​ല്‍ എ​ല്‍.​ഇ.​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കും. തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്വ​യം പ്ര​കാ​ശി​ക്കു​ക​യും അ​ണ​യു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ല്‍ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​വും ഉ​ണ്ടാ​കും.

ഇ​തി​നൊ​പ്പം വേ​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ന്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വൃ​ത്തി​ക​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍നി​ന്ന് ഒ​രു കോ​ടി രൂ​പ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​ക​ള്‍ മു​ഴു​വ​ന്‍ പ്ര​കാ​ശ​മ​യ​മാ​ക്കാ​ന്‍ വ​ക​യി​രു​ത്തി​യ ഒ​രു​കോ​ടി രൂ​പ​യി​ല്‍ 88,15,753 രൂ​പ വേ​ങ്ങ​ര കെ.​എ​സ്.​ഇ.​ബി​ക്കും ബാ​ക്കി തു​ക കു​ന്നും​പു​റം വൈ​ദ്യു​തി സെ​ക്​​ഷ​നും ഇ​തി​ന​കം ന​ല്‍കി​യ​താ​യി വേ​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഹ​സീ​ന ഫ​സ​ല്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​ൻ സ്ട്രീ​റ്റ് മെ​യി​ന്‍ ക​മ്പി​ക​ള്‍ വ​ലി​ച്ചി​ട്ടി​ല്ലാ​ത്ത വാ​ര്‍ഡു​ക​ളി​ല്‍ അ​തി​ന്റെ പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. അ​തേ​സ​മ​യം, സ്ട്രീ​റ്റ് ലൈ​ന്‍ ക​മ്പി വ​ലി​ച്ച വേ​ങ്ങ​ര ഗാ​ന്ധി​ദാ​സ്​​പ​ടി മു​ത​ല്‍ കൂ​രി​യാ​ട് വ​രെ​യു​ള്ള പാ​ത​യി​ല്‍ എ​ല്‍.​ഇ.​ഡി തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട പ്ര​വൃ​ത്തി മാ​ത്ര​മേ ഇ​നി ബാ​ക്കി​യു​ള്ളൂ. ഒ​രാ​ഴ്ച​ക​കം പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന് വേ​ങ്ങ​ര കെ.​എ​സ്.​ഇ.​ബി അ​സി​സ്റ്റ​ന്റ് എ​ന്‍റ​ജി​നീ​യ​ര്‍ ഇ​ന്‍ ചാ​ര്‍ജ് ഷം​സു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കി. 1,38,55,963 കോ​ടി രൂ​പ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യാ​ണ് വേ​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ന്റെ സ്ട്രീ​റ്റ് മെ​യി​ന്‍ പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ledvengaraStreet light
News Summary - LED bulbs are installed at Vengara
Next Story